ജിദ്ദ: രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളെ പ്രതിയോഗികളാക്കി നിർത്തി ഭൂരിപക്ഷ ധ്രുവീകരണം നടത്താനാണ് രാജ്യം ഭരിക്കുന്ന കക്ഷികൾ ശ്രമിക്കുന്നതെന്നും ഈ പ്രവണത രാജ്യത്തിന്റെ ബഹുസ്വരത തകർക്കുന്ന നടപടിയാണെന്നും ഇതിനെതിരെ മുഴുവൻ ഇന്ത്യക്കാരെയും ഉൾപ്പെടുത്തിയുള്ള ഒരു രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണെന്നും കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി എ. നജീബ് മൗലവി മമ്പാട് അഭിപ്രായപ്പെട്ടു.
‘ബഹുസ്വര ഇന്ത്യ’ വിഷയത്തിൽ ഇസ്ലാമിക് കൾചറൽ സൊസൈറ്റി ഓഫ് ഇന്ത്യ (ഐ.സി.എസ്) സൗദി നാഷനൽ കമ്മിറ്റി ജിദ്ദ ശറഫിയ്യ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവാസി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും ഇസ്ലാമിക കർമശാസ്ത്രവും എങ്ങനെ ഇഴചേർന്നിരിക്കുന്നുവെന്ന വിഷയം ശരിയായി അപഗ്രഥിച്ചും മനുഷ്യർ തമ്മിലുള്ള സ്നേഹവും പാരസ്പര്യവും മതാന്തതക്ക് വഴിമാറുന്ന വർത്തമാനകാല സാഹചര്യത്തിൽ വിശ്വാസി എങ്ങനെയാകണം എന്ന് കൃത്യമായ മാർഗരേഖ വരച്ചുകാട്ടുന്നതുമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ജി.എം. ഇബ്രാഹീം ഫുർഖാനി പാന മാംഗളൂർ (കർണാടക) സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഒ.കെ. ഉമർ അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സൗദി നാഷനൽ കമ്മിറ്റി ചെയർമാൻ സൈദ് മുഹമ്മദ് അൽ ഖാസിമി കോട്ടയം, സമസ്ത ഇസ്ലാമിക് സെൻറർ ജിദ്ദ കമ്മിറ്റി ചെയർമാൻ മുസ്തഫ ബാഖവി ഊരകം, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ, ജിദ്ദ നവോദയ സെക്രട്ടറി റഫീഖ് പത്തനാപുരം, വണ്ടൂർ പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡന്റ് ബഷീറലി പരുത്തിക്കുന്നൻ, എറിയാട് മഹല്ല് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഫഹദ് നീലാമ്പ്ര, ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻ്റ് ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ, ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി ഭാരവാഹി നൗഷാദ് അലി ആക്കപ്പറമ്പിൽ, ഐ.സി.എസ് ജിദ്ദ കമ്മിറ്റി രക്ഷാധികാരി അബ്ദുറഹിമാൻ മൗലവി നാലകത്ത്, അജ് വ ജിദ്ദ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ് മുസ്ലിയാർ കാഞ്ഞിരപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി കെ.ടി. സക്കീർ ഹുസൈൻ വണ്ടൂർ സ്വാഗതവും മീഡിയ കൺവീനർ എ.പി. അൻവർ വണ്ടൂർ നന്ദിയും പറഞ്ഞു. ശരീഫ് പുലാടൻ, സൈഫുദ്ദീൻ നാലകത്ത്, നജ്മുദ്ദീൻ വെട്ടിക്കാട്ടിരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.