അൽ-ജൗഫ്: സകാക്കയിൽ മലയാളി ഉറക്കത്തിൽ മരിച്ചു. ന്യൂ സനാഇയ്യായിൽ ബഖാല നടത്തിയിരുന്ന വയനാട്, പൊഴുതന, പേരാൽ സ്വദേശി പുനത്തിക്കണ്ടി ഹൗസിൽ ഇബ്രാഹിം -ബീയാത്തു ദമ്പതികളുടെ മകൻ അലി പുനത്തിൽ കണ്ടിയാണ് (46) ഹൃദയാഘാതം മൂലം മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് കിടക്കയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്.
ബുധനാഴ്ച രാത്രി 10ഒാടെ കടയടച്ച് താമസസ്ഥലത്തെത്തിയ അലി തൊട്ടടുത്ത മുറിയിലുള്ള മലയാളി സുഹൃത്തുക്കളോട് കുശലന്വേഷണം നടത്തിയ ശേഷമാണ് ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നത്. ഒരാഴ്ചയിലായി കഠിനമായ തലവേദനയുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഒറ്റയ്ക്കൊരു മുറിയിലാണ് താമസം. നാട്ടിലേക്ക് എന്നും വിളിക്കാറുള്ള സമയം കഴിഞ്ഞിട്ടും പിറ്റേ ദിവസം വിളി വരാതിരുന്നതിനെ തുടർന്ന് ഭാര്യ പല തവണ തിരികെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. തുടർന്ന് സകാക്കയിൽ തന്നെയുള്ള ഒരു ബന്ധുവിനെ വിളിച്ചറിയിച്ചു. സമയം കഴിഞ്ഞിട്ടും ബഖാല തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളും അന്വേഷിച്ച് താമസസ്ഥലത്ത് എത്തിയിരുന്നു.
വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ച്. അവരെത്തി മുറി ചവിട്ടി തുറന്നുനോക്കുേമ്പാഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. സകാക്ക സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കളുടെ തീരുമാനപ്രകാരം ഇവിടെ ഖബറടക്കും. അൽ-ജൗഫ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയും സാന്ത്വനം സമിതി കൺവീനറുമായ സുധീർ ഹംസ എല്ലാ സഹായവുമായും രംഗത്തുണ്ട്.
മുമ്പ് സൗദിയിൽ നീണ്ട കാലം പ്രവാസിയായിരുന്ന അലി പുതിയ വിസയിൽ സകാക്കയിലെത്തിയിട്ട് ഒരു വർഷം കഴിയുന്നതേയുള്ളൂ. ഉമ്മയും ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിൻറെ ഏക പ്രതീക്ഷയാണ് അസ്തമിച്ചത്. സഹോദരൻ റഫീക്ക് ജിദ്ദയിലും പിതൃസഹോദരപുത്രൻ നാസർ ജീസാനിലും ജോലി ചെയ്യുന്നു. ഭാര്യ: റജീന. മക്കൾ: റമീസ് (17), ഫിദ ഫാത്തിമ (15), നിഹായ് (11) ആഷ റിഫ (4).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.