റിയാദ്: ഹിജാമ (കൊമ്പ് വെക്കൽ) ചികിത്സയ്ക്കിടെ അണുവിമുക്തമാക്കാത്ത തേൻ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് നാഷനൽ സെൻറർ ഫോർ ആൾട്ടർനേറ്റീവ് ആൻഡ് കോംപ്ലിമെൻററി മെഡിസിൻ മുന്നറിയിപ്പ് നൽകി. ഇത്തരം രീതികൾ രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
മുറിവുകൾ ഉണക്കുന്നതിനായി ആയിരക്കണക്കിന് വർഷങ്ങളായി വിവിധ സംസ്കാരങ്ങളിൽ തേൻ ഉപയോഗിച്ചുവരുന്നുണ്ട്. എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിെൻറ വളർച്ചയോടെ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യപരിചരണ രംഗത്ത് ഉപയോഗിക്കാനായി ‘മെഡിക്കൽ ഗ്രേഡ് ഹണി’ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആശുപത്രികളിലും ക്ലിനിക്കുകളിലും ഇത്തരം പ്രത്യേക തേൻ മാത്രമാണ് ഉപയോഗിക്കുന്നത്.
എന്നാൽ, നിലവിൽ മതിയായ ശാസ്ത്രീയ അടിത്തറയില്ലാതെ ചിലർ ഹിജാമ പോലുള്ള പ്രക്രിയകളിൽ അണുവിമുക്തമാക്കാത്ത സാധാരണ തേൻ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അശാസ്ത്രീയമായ രീതികൾ അണുബാധയുൾപ്പെടെയുള്ള ആരോഗ്യപരമായ വെല്ലുവിളികൾ ഉയർത്തുന്നു. അതിനാൽ, ഔദ്യോഗികമായി അംഗീകരിക്കാത്ത ഇത്തരം പ്രവണതകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.