?.?.??.?? ???????? ????? ????????? ???????????? ?134 ??? ?????? ?????????? 2019? ??????? ???????? ???????? ??.??.?? ?????????? ????. ??.?? ??????? ???????? ??????????

ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയം നേടും -വി.വി പ്രകാശ്

ജിദ്ദ: ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലും ഇന്ത്യയിലും കോൺഗ്രസ് മികച്ച വിജയം നേടുമെന്നും മതേതര സർക്കാർ കോൺഗ ്രസി​​െൻറ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്നും മലപ്പുറം ഡി.സി.സി പ്രസിഡൻറ്​ അഡ്വ. വി.വി പ്രകാശ് പറഞ്ഞു. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘134 ​െൻറ നിറവിൽ പടയൊരുക്കം 2019’ പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക ്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിലീസ്​റ്റ്​ കൺവീനർ മൻസൂർ പള്ളൂർ മുഖ്യപ്രഭാഷണം നടത്തി. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡൻറ്​ എ.പി ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. മികച്ച യുവ സംരഭകനുള്ള ഗർഷോം അവാർഡ് ജേതാവ്​ എ.പി. അബ്​ദുൽ മജീദിനെ (റീഗൾ- പാൾസ് സി ഇ ഒ) ചടങ്ങിൽ ആദരിച്ചു.
ഹക്കീം പാറക്കൽ ഡി.സി.സി പ്രസിഡൻറിനും അബ്ബാസ്​ ചെമ്പൻ ഷൗക്കത്തലി വല്ലാഞ്ചിറക്കും പി.എ അബ്്ദുൽ മജീദ് നഹ കെ.പി ചെറീതിനും എ.പി കുഞ്ഞാലി ഹാജി മൻസൂർ പള്ളൂരിനും ഉപഹാരം നൽകി.

നാട്ടിലേക്കു മടങ്ങുന്ന അൻവർ വാഴക്കാടിന്​ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഉപഹാരം നൽകി. കണ്ണമംഗലം മാസ് റിലീഫ് സെല്ലി​​െൻറ ലോഗോ പ്രകാശനം വി.വി പ്രകാശ് നിർവഹിച്ചു. ചോക്കാട് പഞ്ചായത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭവന നിർമാണ പദ്ധതിയിൽ ചോക്കാട് പഞ്ചായത്തു ഒ.ഐ.സി.സി കമ്മിറ്റിയുടെ ധനസഹായം വി.വി പ്രകാശ് ഇസ്മായിൽ കൂരിപ്പൊയിലിനു കൈമാറി. സി.എം അഹമ്മദ്​ ടി.പി ഷുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി. ഷൗക്കത്തലി വല്ലാഞ്ചിറ, പി.എ. ചെറീത് എന്നിവർ ആശംസകളർപ്പിച്ചു. കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനദാനം കെ.ടി. എ മുനീർ, ഹുസൈൻ ചുള്ളിയോട് എന്നിവർ നൽകി. ജന. സെക്രട്ടറി സക്കീർ അലി കണ്ണേത്ത് സ്വാഗതവും സെക്രട്ടറി ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - vvprakash-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.