Posted On
date_range Updated On
date_range സന്ദർശക വിസയിൽ എത്തിയ മലയാളി നിര്യാതനായി
ജിദ്ദ: സന്ദർശക വിസയിൽ എത്തിയ മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം പുൽപ്പറ്റ ഒളമതിൽ സ്വദേശി താഴെപറമ്പത്ത് കുഞ്ഞിമുഹമ്മദ് എന്ന ബിച്ചാപ്പു മുസ്ല്യാരാണ് മരിച്ചത്. ഒരു മാസം മുമ്പ് സന്ദർശക വിസയിലെത്തിയ അദ്ദേഹം മകനൊപ്പം താമസിച്ചു വരികയായിരുന്നു. ഉസ്‌മാൻ (ദുബൈ), സൈദതലവി (ജിദ്ദ) എന്നിവർ മക്കളാണ്. മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കി.കെ.എം.സി.സി നേതാക്കളായ ഷൗക്കത്ത് ഒഴുകൂർ, കബീർ മോങ്ങം, റഷീദ് വളമംഗലം എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.