????????? ????? ????????? ???? ????????? ???? ?????? ??????? ??????? ????? ?????

വിഷൻ 2030: സഹകരണത്തിന്​ സൗദി - കൊറിയ മന്ത്രിതല സമിതി

റിയാദ്​: വിഷൻ 2030 ന്​ നിരന്തര പിന്തുണ ഉറപ്പാക്കുന്നതിനുള്ള മന്ത്രിതല സമിതിക്ക്​ സൗദി ​അറേബ്യയും ദക്ഷിണ കൊറിയയും രൂപം നൽകി. ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്​ ഇൗ പ്രത്യേക സമിതിയുടെ ലക്ഷ്യമെന്ന്​ റിയാദ്​ കൊറിയൻ എംബസിയിലെ നയതന്ത്രജ്​ഞൻ യോങ്​ജേ കിം പറഞ്ഞു. ഇരുരാജ്യങ്ങളിലെയും മുതിർന്ന സർക്കാർ പ്രതിനിധികളുടെ അഞ്ചു ഉപഗ്രൂപ്പുകൾ ഇൗ സമിതിക്ക്​ കീഴിലുണ്ടാകും. ഉൗർജം, നിർമാണം, ഡിജിറ്റൈസേഷൻ, ആരോഗ്യം, ശാസ്​ത്രം, ചെറുകിട നിക്ഷേപം തുടങ്ങിയ മേഖലകളിലെല്ലാം സഹകരണം ഉണ്ടാകും. ഉപഗ്രൂപ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ ഉന്നത സമിതികളും നിലവിൽ വരും. അഞ്ചുപ്രമുഖ രംഗങ്ങളിലായി 40 പദ്ധതികൾക്ക്​ ഇരുരാജ്യങ്ങളും ഇതിനകം ധാരണയായി കഴിഞ്ഞതായി കിം വ്യക്​തമാക്കി. കപ്പൽ നിർമാണം, കടൽജല ശുദ്ധീകരണം, സോളാർ പ്ലാൻറ്​, ആണവ പ്ലാൻറ്​, വാഹനനിർമാണം, റോബോറ്റിക്​സ്​, സ്​മാർട്ട്​ സിറ്റി ട്രാഫിക്​ നിയ​ന്ത്രണ സംവിധാനം, സി.സി ടി.വി, സാമൂഹിക സുരക്ഷാസംവിധാനം തുടങ്ങി നിരവധി രംഗങ്ങളിലാണ്​ ഇൗ കരാറുകൾ. സൗദി ^കൊറിയ മന്ത്രിതല സമിതി ഇരുരാജ്യങ്ങളുടെയും ഭാവി വികസനത്തിന്​ അടിത്തറ പാകുമെന്ന്​ കൊറിയൻ തലസ്​ഥാനമായ സോളിൽ നടന്ന ചടങ്ങിൽ ധനകാര്യ മന്ത്രി ആദിൽ ഫഖീഹ്​ പറഞ്ഞു. 
Tags:    
News Summary - vision 2030-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.