പുതുതായി മൂന്ന് വിമാനത്താവളങ്ങൾ കൂടി നിർമിക്കും -ഗതാഗതമന്ത്രി

ജിദ്ദ: പുതുതായി മൂന്ന് വിമാനത്താവളങ്ങൾകൂടി നിർമിക്കുമെന്ന് ഗതാഗതമന്ത്രിയും സിവിൽ ഏവിയേഷൻ ഭരണസമിതി അധ്യക്ഷനുമായ സുലൈമാൻ ഹംദാൻ പറഞ്ഞു. ജിദ്ദ വിമാനത്താവള പദ്ധതി സന്ദർശിക്കുന്നതിനിടെയാണ് ഗതാഗതി മന്ത്രി ഇക്കാര്യം പറഞ്ഞത്. പുതിയ വിമാനത്താവളം എവിടെയെന്ന് നിർണയിച്ചിട്ടില്ല. 27 വിമാനത്താവളങ്ങൾ രാജ്യത്തുണ്ട്. നിശ്ചിത ഫണ്ടിൽ നിന്ന് ചെറിയ വിമാനത്താവളങ്ങളുടെ വികസനത്തിന് സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.

സ്വദേശികളായ 25 എൻജിനീയർമാരെ ജിദ്ദ വിമാനത്താവളത്തിലെ ജോലിക്ക് നിശ്ചയിച്ചിട്ടുണ്ട്. ഭാവിയിലുണ്ടായേക്കാവുന്ന വികസനവും തിരക്കും കണക്കിലെടുത്ത് ആവശ്യമായ മുഴുവൻ അണ്ടർ ഗ്രൗണ്ട് ജോലികളും പൂർത്തിയായിട്ടുണ്ട്. 30 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ്   പുതിയ ജിദ്ദ വിമാനത്താവള പദ്ധതി. ചില പദ്ധതികൾ 100 ശതമാനവും ചിലത് 90 ശതമാനവും പൂർത്തിയായിട്ടുണ്ട്. വിമാനങ്ങളെ ടെർമിനലുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ പൂർത്തിയായിട്ടുണ്ട്. വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന റോഡുകൾ 90 ശതമാനം പൂർത്തിയായിട്ടുണ്ട്. അമീർ അഹമദ് ബിൻ അബ്​ദുൽ അസീസ്​ റോഡ് ഉടനെ തുറക്കും. മദീന വിമാനത്താവളത്തിൽ എട്ട് ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ സൗകര്യങ്ങൾ വർധിപ്പിച്ചതായും ഗതാഗത മന്ത്രി പറഞ്ഞു. 

Tags:    
News Summary - vimanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.