പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന വിജയരാജൻ ആചാരിക്ക് കേളി അൽ ഖുവാഇയ യൂനിറ്റ് യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: കേളി മുസാഹ്മിയ ഏരിയ അൽ ഖുവാഇയ യൂനിറ്റ് അംഗമായ വിജയരാജൻ ആചാരിക്ക് യൂനിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. കൊല്ലം സ്വദേശിയായ വിജയരാജൻ അൽ ഖുവാഇയയിലെ സനാഇയ്യ വർക്ക്ഷോപ്പിൽ കാർപൻററായി ജോലി ചെയ്യുകയായിരുന്നു. ഇഖാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി നടപടികൾ സ്വീകരിക്കാതിരുന്ന സാഹചര്യത്തിൽ, ഏറെ നാളായി ഇന്ത്യൻ എംബസി വഴി ഫൈനൽ എക്സിറ്റിനായുള്ള കാത്തിരിപ്പിലായിരുന്നു അദ്ദേഹം. ഒടുവിൽ കേളി ജീവകാരുണ്യ വിഭാഗത്തിെൻറ സജീവമായ ഇടപെടലിനെത്തുടർന്ന് എക്സിറ്റ് നടപടിക്രമങ്ങൾ വേഗത്തിലാവുകയും നാട്ടിലേക്ക് മടങ്ങാൻ വഴിതെളിയുകയുമായിരുന്നു.
അൽ ഖുവാഇയയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം ശ്യാം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നെൽസൺ, മണി, യൂനിറ്റ് അംഗങ്ങളായ ജയകൃഷ്ണൻ, സാജൻ, രാമദാസൻ, ഗോപൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. യൂനിറ്റ് ആക്ടിങ് സെക്രട്ടറി സക്കീർ സ്വാഗതവും വിജയരാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.