കെ.എം.സി.സി ജിദ്ദ വേങ്ങര മണ്ഡലം കമ്മിറ്റി കുടുംബസംഗമം മുസ്തഫ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ വേങ്ങര മണ്ഡലം കമ്മിറ്റി ‘വൈബ് @ വേങ്ങര’ കുടുംബസംഗമം സംഘടിപ്പിച്ചു. ഹറാസാത്ത് അൽ ഹസ്സ വില്ലയിൽ നടന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.
പായസ പാചകം, മെഹന്തി ഡിസൈൻ, കുട്ടികൾക്കായി കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങളും വിവിധ ഗെയിമുകളും പഞ്ചായത്ത് കമ്മിറ്റികൾ തമ്മിൽ വടംവലി, ഷൂട്ട് ഔട്ട് മത്സരങ്ങളും നടന്നു. ഒപ്പന, കശ്മീരി, സിനിമാറ്റിക് ഡാൻസ്, മുട്ടിപ്പാട്ട്, ഗാനവിരുന്ന് തുടങ്ങിയ കലാപരിപാടികളും പരിപാടിയെ വർണാഭമാക്കി.
സാംസ്കാരിക പൊതുസമ്മേളനം മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഐ.വി. നാസർ അധ്യക്ഷത വഹിച്ചു. അബ്ദുൽറസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ, നാസർ വെളിയങ്കോട്, എ.കെ. ബാവ, അബ്ദുറഹിമാൻ, നാണി മാസ്റ്റർ, ഇല്യാസ് കല്ലിങ്ങൽ, അലി പാങ്ങാട്ട്, ശിഹാബ് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു. നാസർ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.
അഹമ്മദ് കരുവാടൻ, സലാഹുദ്ദീൻ വാളക്കുട, കെ.സി. ശംസു, യൂനുസ് വേങ്ങര, റശീദ് പറണ്ടോട്, ഇംതിയാസ്, ലത്വീഫ് കൊന്നോല, മുക്കിൽ ഇബ്രാഹീം, മുസ്തഫ മാസ്റ്റർ, അഹമ്മദ് കുറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.