????? ??.???.??? ???????????? ???? ???? ???????????? ???????

ജുബൈൽ വി.എഫ്.എസ് കേന്ദ്രത്തിൽ കനത്ത തിരക്ക്

ജുബൈൽ: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ജുബൈലിൽ ആരംഭിച്ച വി.എഫ്.എസ് സേവന കേന്ദ്രത്തിൽ ആദ്യ രണ്ടു ദിവസവും കനത്ത തിരക്ക്. ജുബൈലിലെ ഇന്ത്യക്കാർക്കായി സന്നദ്ധ പ്രവർത്തകർ നടത്തിയ നിരന്തര ഇടപെടലിന് ഒടുവിൽ ലഭിച്ച സേവന കേന്ദ്രം കഴിഞ്ഞ ഞായറാഴ്ചയാണ്​ അംബാസഡർ അഹമ്മദ് ജാവേദ് ഉദ്​ഘാടനം ചെയ്​തത്​.  ആദ്യ ദിവസം പാസ്​പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമായി 185 അപേക്ഷകളാണ് ലഭിച്ചത്. സ്വീകരിച്ച അപേക്ഷകളിൻ മേലുള്ള പാസ്​പോർട്ട് വിതരണം ഈ മാസം 25 നു നടക്കും. തത്​കാൽ ഒഴികെയുള്ള പാസ്​പോർട്ടുകൾക്ക് ജുബൈൽ സേവന കേന്ദ്രത്തിൽ അപേക്ഷ സ്വീകരിക്കുന്നുണ്ട്. 
വെള്ളിയാഴ്ച കൂടി അപേക്ഷ നൽകാൻ അവസരം ലഭിച്ചാൽ ഉൾപ്രദേശങ്ങളിൽ ഉള്ളവർക്കും ജോലി സമയത്ത് പുറത്ത് പോകാൻ പറ്റാത്തവർക്കും  ഖഫ്ജി, നാരിയ ദേശക്കാർക്കും ഏറെ പ്രയോജനം ചെയ്യും. 
വെള്ളിയാഴ്ച്ച പ്രവൃത്തി ദിനമാക്കണമെന്ന് അഭ്യർഥിച്ച് അംബാസഡർ അഹമ്മദ് ജാവേദിന്​ ജുബൈലിലെ സന്നദ്ധ പ്രവർത്തകർ നിവേദനം നൽകിയിട്ടുണ്ട്. നിലവിൽ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. തിരക്ക് ഇതുപോലെ തുടരുകയാണെങ്കിൽ ഒരാളെ കൂടി നിയമിക്കേണ്ടിവരും. 
 ബോട്ട് റൗണ്ട് എബൗട്ടിന് സമീപത്തെ 'വേഗ' ട്രാവൽസി​​െൻറ ഓഫീസിനോട് ചേർന്നാണ് പുതിയ സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. ശനി മുതൽ ബുധൻ വരെ ദിവസവും രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ ഓഫീസ് പ്രവർത്തിക്കും. 
പാസ്​പോർട്ടിനുള്ള അപേക്ഷകൾ ഉച്ചക്ക് മൂന്നുമണിവരെ സ്വീകരിക്കും. എല്ലാ മാസവും അവസാന വെള്ളിയാഴ്ച സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന് സൗകര്യവുമുണ്ടായിരിക്കും.   
 
Tags:    
News Summary - VFS centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.