വാഹനപകടം: ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി മരിച്ചു 

ജിദ്ദ: ഉംറ നിർവഹിക്കാൻ മദീനയിൽ നിന്ന്​ മക്കയിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട്​ പരിക്കേറ്റ്​ ആശുപത്രിയിൽ കഴിഞ്ഞ വയനാട് കാട്ടിക്കളം സ്വദേശിനി കദീജ (54) നിര്യതയായി. ഗുരുതര പരിക്കുകളോടെ മക്ക കിങ്​ അബ്​ദുല്ല സിറ്റി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 

മദീനയിലെ ഹോസ്പിറ്റൽ ജീവനക്കാരായ മകൾ ഷാഹിന, മരുമകൻ ബഷീർ എന്നിവരോടൊപ്പമായിരുന്നു യാത്ര ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനത്തി​​െൻറ ടയർ പൊട്ടി  മറിഞ്ഞാണ് അപകടം. ഷാഹിന സാരമായ പരിക്കുകളോടെ സാഹിർ ഹോസ്പിറ്റലിൽ ചികിൽസയിലാണ്.ബഷീറും രണ്ട് മാസം പ്രായമായ മകൻ മിസാബും അദ്​ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച മക്കക്കടുത്ത് ജമൂമിലായിരുന്നു അപകടം. മൃതദേഹം മക്കയിൽ ഖബറടക്കി. 

Tags:    
News Summary - Vehicle Accident: Wayanad Native dead in Jeddah -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.