പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ‘റിഫ’ മുൻ വൈസ് പ്രസിഡൻറ് മുസ്തഫ കവ്വായിക്ക് ആദരഫലകം സമ്മാനിക്കുന്നു
റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) ബത്ഹയിലെ അസൽ കാൻറീനിൽ ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. റിഫയുടെ മുൻ വൈസ് പ്രസിഡ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന മുസ്തഫ കവ്വായിക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡൻറ് നബീൽ പാഴൂർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ ആശംസകൾ നേർന്നു. ഷകീൽ തിരൂർക്കാട്, നബീൽ പാഴൂർ, മുഹമ്മദ് ഫൈസൽ, മുസ്തഫ മമ്പാട്, ജുനൈസ് വാഴക്കാട്, നാസർ മാവൂർ എന്നിവർ ചേർന്ന് മുസ്തഫ കവ്വായിക്ക് ആദരഫലകം സമ്മാനിച്ചു.തുടർന്ന് 2026-27 കാലയളവിലേക്കുള്ള ഭരണസമിതിയുടെ വിവിധ സബ് കമ്മിറ്റികളുടെ പ്രഖ്യാപനം നടന്നു.
ആദിൽ ഷഹ്നാഫ്, ആബിദ് പാണ്ടിക്കാട്, അബ്ദുൽ ഹക്കീം എന്നിവർ വൈസ് പ്രസിഡൻറുമാരായും സാബിത്, ഹമീദ്, കെ.പി. ഫൈസൽ എന്നിവർ ഓർഗനൈസിങ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. നൗഷാദ് ചക്കാലക്കലിനെ ടെക്നിക്കൽ കൺവീനറായും ആഷിഖിനെ ടെക്നിക്കൽ വിഭാഗത്തിലേക്കും തിരഞ്ഞെടുത്തു. അഷ്‌റഫ് അബു (മീഡിയ), ബിൻയാമിൻ ബിൽറു, ജിഷു കാഞ്ഞിരാല (പബ്ലിക് റിലേഷൻസ്) എന്നിവരാണ് മറ്റു വിഭാഗങ്ങളിൽ ചുമതലയേറ്റവർ. നാസർ മാവൂർ, സുലൈം, അജിത്ത് എന്നിവർ വെൽഫെയർ വിങ്ങിലും, റാഷിദ്, അബ്ദുല്ല എന്നിവർ മാർക്കറ്റിങ് വിഭാഗത്തിലും പ്രവർത്തിക്കും. ആദിൽ ഷഹ്നാഫിനാണ് അക്കാദമി ഇൻചാർജ് ചുമതല. ട്രഷറർ മുഹമ്മദ് ഫൈസൽ ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.