ജിദ്ദ വായനക്കൂട്ടം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ജിദ്ദ: പ്രവാസലോകത്തെ വായനക്കാരെയും പുസ്തക പ്രേമികളെയും ഒന്നിപ്പിക്കുന്ന ജിദ്ദ വായനക്കൂട്ടം ഇഫ്താർ കുടുംബസംഗമം സംഘടിപ്പിച്ചു. വായനക്കൂട്ടം സാരഥി കെ.ടി.എ മുനീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സീസൺസ് റെസ്റ്റോറൻറ് മാനേജിങ് ഡയറക്ടർ സക്കീർ പുളിക്കൽ മുഖ്യാതിഥിയായിരുന്നു.

വായനക്കൂട്ടം അംഗങ്ങളായ സാക്കിർ ഹുസൈൻ എടവണ്ണയുടെയും ലൈല ടീച്ചറുടെയും മുപ്പതാം വിവാഹവാർഷികം ചടങ്ങിൽ കേക്ക് മുറിച്ച് എല്ലാവരും ചേർന്ന് ആഘോഷിച്ചു. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന ഇവരുടെ ദാമ്പത്യയാത്രക്ക് വായനക്കൂട്ടം സ്നേഹാശംസകൾ നേർന്നു. ജിദ്ദ കലാസാഹിതിയുടെ പ്രസിഡന്റായി നിയമിതനായ വായനക്കൂട്ടം അംഗം നൗഷാദ് അടൂരിനെ ചടങ്ങിൽ ഷാൾ അണിയിച്ച് ആദരിച്ചു.

നാസിമുദ്ദീൻ മണനാക്, അനിൽ കുമാർ ചക്കരക്കൽ, അബ്ദുൽ ഖദർ കള്ളിവളപ്പിൽ, നാസർ സൈൻ, പ്രിൻസാദ് പാറായി, മുജീബ് മുത്തേടത്ത്, അൻവർ കല്ലമ്പലം, സിദ്ദിഖ് പുല്ലങ്കോട്, ശരീഫ് വാഴക്കാട്, ഇർഷാദ് ആലപ്പുഴ, ഫസലുള്ള വെള്ളുവമ്പാലി, ഗഫൂർ വണ്ടൂർ, അൻവർ ബാബു ചോക്കാട് തുടങ്ങിയവർ സംസാരിച്ചു.

എല്ലാ തിങ്കളാഴ്ചകളിലും പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ഗൗരവകരമായ സാഹിത്യ ചർച്ചകളും അവലോകനങ്ങളും നടത്തുകയും ചെയ്യുന്ന ജിദ്ദ വായനക്കൂട്ടം, പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിലും വായനയെയും സൗഹൃദത്തെയും ഒരേപോലെ ചേർത്തുപിടിക്കുന്നവരുടെ സജീവമായ ഒത്തുചേരലായി മാറിയിരിക്കുകയാണ്.

Tags:    
News Summary - Jeddah Reading Group organized an Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.