റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ച രണ്ട് മലയാളികളുൾപ്പെടെ മൂന്ന് ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് വൻതുക നഷ്ടപരിഹാരം. നെടുമങ്ങാട് വാളിക്കോട് സ്വദേശി പള്ളിവിളക്കകത്ത് ഫിറോസ് ഖാൻ ബദറുദ്ദീൻ, കൊല്ലം നിലമേൽ കരുന്തലക്കോട് സ്വദേശി സാജിത മൻസിൽ ഷെരീഫ് സെയ്ത് മുഹമ്മദ്, ബീഹാർ ദർബംഗ ലഹേറിയ, സറായ് സത്താർ ഖാൻ മൊഹല്ല സ്വദേശി റൗണക് ഹയാത്ത് മുഹമ്മദ് ഷൗക്കത്ത് എന്നിവരുടെ അനന്തരാവകാശികൾക്കാണ് ഒമ്പത് ലക്ഷം റിയാൽ (ഏകദേശം 1.6 കോടി രൂപ) ലഭിച്ചത്. 2013 ജനുവരി 22ന് കിഴക്കൻ സൗദിയിലെ അൽഖഫ്ജിക്ക് അടുത്ത് സഫാനിയയിലുണ്ടായ വാഹനാപകടത്തിലാണ് ഫിറോസ് ഖാൻ മരിച്ചത്. സഫാനിയയിൽ നിന്നും ഹഫർ അൽബാത്വിനിലേക്കുള്ള വൺവേ റോഡിൽ ഇയാൾ ഓടിച്ച വാഹനം ദിശതെറ്റി വന്ന ട്രെയിലറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കടുത്ത മൂടൽ മഞ്ഞ് കാരണം റോഡ് കാണാനാവാത്തതായിരുന്നു അപകടകാരണം. തൊഴിൽ വിസയിൽ ആദ്യമായി സൗദിയിലെത്തി രണ്ട് മാസം തികയും മുമ്പായിരുന്നു അപകടം. ഫിറോസിന് അന്ന് 43 വയസായിരുന്നു. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കി. 2015 ഫെബ്രുവരി 23ന് റിയാദ് ശഖ്റ റോഡിൽ ഹുറൈംലക്കക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഷെരീഫ് സെയ്ത് മുഹമ്മദും റൗണക്കും മരിച്ചത്. ആ അപകടത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. അതിൽ ഒരു സ്ത്രീ ഉൾപ്പെടെ നാലുപേരും മലയാളികളായിരുന്നു. റൗണക്കായിരുന്നു ഡ്രൈവർ. കൊല്ലം കടപ്പാക്കട സ്വദേശി മുഹമ്മദ് ഹനീഫയും ഭാര്യയും ഗുരുവായൂർ ചൊവ്വല്ലൂർ സ്വദേശി അബ്ദുൽ സലീം എന്നിവരായിരുന്നു ബാക്കിയുള്ളവർ.
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയ സലീമിനെ റിയാദ് വിമാനത്താവളത്തിൽ നിന്ന് കൂട്ടി തിരിച്ചുവരുേമ്പാഴായിരുന്നു അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങൾ ശഖ്റയിൽ ഖബറടക്കുകയായിരുന്നു. ഇവരിൽ റൗണക്കിെൻറയും ഷെരീഫിെൻറയും കാര്യത്തിലാണ് ഇപ്പോൾ നഷ്ടപരിഹാര വിധിയുണ്ടായത്. മരിക്കുേമ്പാൾ ഷെരീഫിന് 45ഉം റൗണക്കിന് 35ഉം വയസായിരുന്നു.
ശഖ്റയിൽ റെഡിമെയ്ഡ് വസ്ത്ര വ്യാപാരം നടത്തുകയായിരുന്നു ഷെരീഫ്. അൽഅഹ്സ ഓട്ടോമാറ്റിക് ബേക്കറി ജീവനക്കാരനായിരുന്നു റൗണക്. മൂന്നുപേരുടെയും നഷ്ടപരിഹാരം ലഭ്യമാക്കാൻ ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദി പ്രവർത്തകൻ എം. സാലി പൊറായി നടത്തിയ ഇടപെടലാണ് മൂന്ന് പേരുടെയും നഷ്ടപരിഹാരം നേടിയെടുക്കാൻ സഹായിച്ചത്. കുടുംബങ്ങൾ എട്ടു മാസം മുമ്പ് ഇദ്ദേഹത്തെ സമീപിക്കുകയും സൗദി അഭിഭാഷകെൻറ സഹായത്തോടെ കേസ് നടത്തി അനുകൂല വിധി നേടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.