വാഴക്കാട് കെ.എം.സി.സി  ഫുട്ബാളിന്  തുടക്കം 

ജിദ്ദ: വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സിയുടെ രണ്ടാമത് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമ​​െൻറിന് മതാര്‍ഖദീം ശബാബിയ്യ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ആദ്യദിനത്തിലെ പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ടൗണ്‍ ടീം ശറഫിയ്യ, വി.സി.എ ജിദ്ദ, ഖഈം അല്‍ബറക, ബ്ലാസ്​റ്റേഴ്‌സ് എഫ്.സി, ബാഹി ബര്‍ഗര്‍, സ്‌നേഹസ്പര്‍ശം ശറഫിയ്യ ടീമുകള്‍ ജയം നേടി. കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് നാസര്‍ ഒളവട്ടൂര്‍ ടൂര്‍ണമ​​െൻറ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സി.സി റസാഖ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹി സി.കെ ഷാക്കിര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, അന്‍വര്‍ ചേരങ്കൈ, ഇസ്മാഈല്‍ മുണ്ടക്കുളം, പി.സി.എ റഹ്​മാന്‍, ടൂര്‍ണമ​​െൻറ് കമ്മിറ്റി കണ്‍വീനര്‍ മുസ്​തഫ കമാല്‍ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് എക്‌സല്‍ ജമാല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ശറഫു വാഴക്കാട് നന്ദിയും പറഞ്ഞു. ബാക്കി മത്സരങ്ങള്‍ ഏപ്രില്‍ അഞ്ചിന് രാത്രി നടക്കും. 

Tags:    
News Summary - vazhakkad k.c.c.c foot ball saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.