ദമ്മാം: വാറ്റ് രജിസട്രേഷൻ ഇല്ലാതെ ഉപഭോക്താക്കളിൽ നിന്ന് നികുതി ഇൗടാക്കിയ ബഖാലക്കാർക്ക് പിഴ. ബിൽ നൽകാതെ വാറ്റിെൻറ പേരിൽ നികുതി ഈടാക്കിയ കച്ചവടക്കാർക്കാണ് വാണിജ്യ മന്ത്രാലയം പിഴ ചുമത്തിയത്. ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാറ്റ് രജിസ്‌ട്രേഷൻ ഇല്ലാത്ത നിരവധി ബഖാലകൾ വാറ്റ് ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടത്. കിഴക്കൻ പ്രവിശ്യയിൽ മാത്രം അമ്പതോളം സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. 20 000 റിയാലാണ് പിഴ. വാറ്റ് രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് പിഴയുടെ തുക കൂടുമെന്നും അധികൃതർ അറിയിച്ചു.
വാറ്റ് രജിസ്ട്രേഷനുണ്ടെന്ന വ്യാജേന വില കൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി പരാതി നൽകാൻ പൊതു ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. വാറ്റ് ഈടാക്കുന്നുണ്ടെങ്കിൽ ബിൽ നിർബന്ധമായും നൽകിയിരിക്കണം. അല്ലാത്ത പക്ഷം അനധികൃത ഇടപാടായി പരിഗണിക്കും. മൊത്തക്കച്ചവടക്കാർ ചില്ലറ വ്യാപാരക്കാർക്ക് ചരക്ക് ഇറക്കുമ്പോൾ അവരുടെ വാറ്റ് നമ്പർ ബില്ലിൽ രേഖപ്പെടുത്തിയാൽ മാത്രമേ ബിൽ സാധുവാകൂ. വിശദ വിവരങ്ങൾ സകാത് വിഭാഗത്തിെൻറ വെബ്സൈറ്റിൽ ഉണ്ട്. രജിസ്‌ട്രേഷൻ എടുത്ത് ഉപഭോക്താക്കൾക്ക് കൃത്യമായ ബിൽ നൽകി മാത്രമേ നികുതി ഈടാക്കാവു എന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.