ജിദ്ദ: ടാസ് ആൻഡ് ഹാംജിത്തുമായി സഹകരിച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന വാറ്റ് സെമിനാർ പരമ്പരയിലെ രണ്ടാമത് പരിപാടി ജിദ്ദയിൽ നടന്നു. ജിദ്ദയിൽ സെൻേട്രാ ശഹീൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ നൂറിലേറെ പേർ പെങ്കടുത്തു. ജനുവരി ഒന്നുമുതൽ സൗദി അറേബ്യയിൽ മൂല്യവർധിത നികുതി നടപ്പാകാനിരിക്കെ അതുസംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനാണ് സെമിനാർ സംഘടിപ്പിച്ചത്. ടാസ് ആൻഡ് ഹാംജിത്ത് ഡയറക്ടർ അഹ്സൻ അബ്ദുല്ല വിഷയം അവതരിപ്പിച്ചു. വാറ്റ് നികുതിയുടെ അടിസ്ഥാന കാര്യങ്ങളും വ്യാപാരികളും വ്യവസായികളും ശ്രദ്ധിക്കേണ്ട വിഷയങ്ങളും അദ്ദേഹം വിശദീകരിച്ചു. സദസ്സിെൻറ സംശയങ്ങൾക്ക് വിശദമായ മറുപടിയും നൽകി. ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, വ്യാപാര, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പരിപാടിയിൽ പെങ്കടുത്തു. ‘ഗൾഫ് മാധ്യമം’ മാർക്കറ്റിങ് മാനേജർ ഹിലാൽ ഹുസൈൻ സ്വാഗതവും മാർക്കറ്റിങ് എക്സിക്യൂട്ടീവ് റോഷൻ മുഹമ്മദ് നന്ദിയും പറഞ്ഞു. അഫ്നാസ് അവതാരകനായിരുന്നു.സെമിനാർ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും പരിപാടി ഇന്നലെ റിയാദിൽ നടന്നു. ആദ്യ പരിപാടി ഡിസംബർ 10 ന് ദമ്മാമിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.