Posted On
date_range Updated On
date_range റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം
റിയാദ്: തലസ്ഥാനമായ റിയാദ് നഗരത്തിലെ ഹയാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
അപകടത്തിെൻറ കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ദേശീയ ഗതാഗത സുരക്ഷാ കേന്ദ്രത്തിലെ പ്രത്യേക സംഘം സ്ഥലത്തെത്തി ഫീൽഡ് പരിശോധനകൾ ആരംഭിച്ചു. ഏത് നാട്ടുകാരാണ് അപകടത്തിൽ പെട്ടതെന്ന കാര്യം വ്യക്തമല്ല.
അപകടവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി വരികയാണെന്ന് സുരക്ഷ വിഭാഗം അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള വിശദമായ സുരക്ഷ അന്വേഷണങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.