റിയാദ്: മലയാളക്കരയുടെ വിഷു ആഘോഷങ്ങളെ സൗദി അറേബ്യയിലെ പ്രവാസികളിലേക്ക് എത്തിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റ്. വിഷു സദ്യ, പായസമേള, വിഷുക്കണി വിഭവങ്ങൾ, വസ്ത്രങ്ങൾക്കും വീട്ടുപകരണങ്ങൾക്കും പ്രത്യേക ഓഫറുകൾ എന്നിവക്കൊപ്പം ആകർഷകമായ ‘മണി ചാലഞ്ച്’ കൈനീട്ടവും ഒരുക്കിയാണ് ലുലു ഉപഭോക്താക്കളെ സ്വീകരിക്കുന്നത്.
വിഷു ആഘോഷങ്ങളിൽ ലുലു അവതരിപ്പിക്കുന്ന ഏറ്റവും വലിയ പ്രത്യേകത രുചിയേറുന്ന വിഷു സദ്യയാണ്. പാലക്കാടൻ മട്ട അരിയുടെ ചോറ്, അവിയൽ, പരിപ്പ്, കൂട്ടുകറി, തോരൻ, കാളൻ, ഓലൻ, സാമ്പാർ, രസം, മാങ്ങാ അച്ചാർ, ഇഞ്ചിപുളി തുടങ്ങി 24 കൂട്ടം വിഭവങ്ങൾ അടങ്ങിയ തനിനാടൻ കേരള സദ്യ വെറും 29.99 റിയാലിന് ലഭ്യമാണ്. ഏപ്രിൽ 14-ന് രാത്രി ഒമ്പത് വരെ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാം.
ബുക്ക് ചെയ്തവർക്ക് ഏപ്രിൽ 15-ന് രാവിലെ 11-നും ഉച്ചക്ക് ഒന്നിനും ഇടയിൽ സ്റ്റോറിൽ നിന്നോ ഓൺലൈനായോ സദ്യ കൈപ്പറ്റാവുന്നതാണ്. സദ്യയിലെ വിഭവങ്ങൾ ഇഷ്ടമുള്ള അളവിൽ മിതമായ നിരക്കിൽ മാത്രമായും വാങ്ങാൻ സൗകര്യമുണ്ട്.
പായസപ്രിയർക്കായി ലുലു സദ്യ കൗണ്ടറിൽ പ്രത്യേക പായസമേള തന്നെ ഒരുക്കിയിട്ടുണ്ട്. അടപ്രഥമൻ മുതൽ പാൽപ്പായസം വരെ നീളുന്ന 15 തരം പായസങ്ങളാണ് ഇവിടെയുള്ളത്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധയുള്ളവർക്കായി ഷുഗർ ഫ്രീ പായസവും ലഭ്യമാണ്. വീടുകളിലേക്കോ ഓഫീസുകളിലേക്കോ പായസം ബൾക്കായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ലുലു ഒരുക്കിയിട്ടുണ്ട്.
വീട്ടിൽ സദ്യയൊരുക്കാൻ ആവശ്യമായ വാഴയില, ഗ്രോസറി സാധനങ്ങൾ, നാടൻ മത്തൻ, ചേന, ചേമ്പ്, കുമ്പളങ്ങ, ഏത്തയ്ക്ക, തേങ്ങ തുടങ്ങിയ ജൈവ പച്ചക്കറികൾ, വിവിധ ബ്രാൻഡ് മട്ട അരി, മസാലകൾ, നെയ്യ്, ശർക്കരവരട്ടി, ചിപ്സ് എന്നിവയെല്ലാം ലാഭകരമായ ഓഫറുകളിൽ സ്വന്തമാക്കാം.
വിഷുക്കണി ഒരുക്കാൻ ആവശ്യമായ കണിക്കൊന്ന, പഴങ്ങൾ, പച്ചക്കറികൾ എന്നിവയും ലുലുവിൽ ലഭ്യമാണ്. മൺചട്ടികൾ, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കും പ്രത്യേക ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.
പുത്തൻ വസ്ത്രങ്ങൾ വാങ്ങുന്നവർക്കായി ‘ബയ് 100 ഗെറ്റ് 50’ എന്ന ആകർഷകമായ ഓഫറാണ് ലുലു നൽകുന്നത്. 100 റിയാലിനോ അതിന് മുകളിലോ വസ്ത്രങ്ങൾ വാങ്ങുമ്പോൾ 50 റിയാലിെൻറ അധിക ലാഭം ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, ഭാഗ്യവാന്മാരായ ഉപഭോക്താക്കളെ കാത്ത് സർപ്രൈസ് വിഷുക്കൈനീട്ടം സ്വന്തമാക്കാൻ സഹായിക്കുന്ന ‘മണി ചാലഞ്ചും’ ലുലു സ്റ്റോറുകളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.