Posted On
date_range Updated On
date_range റമദാനിൽ ഉംറക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമില്ല
മക്ക: ഈ റമദാനിൽ ഉംറ ആഗ്രഹിക്കുന്ന തീർഥാടകർ കോവിഡ് വാക്സിൻ എടുത്തിരിക്കണമെന്ന് നിർബന്ധമില്ലെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ, റമദാൻ ആരംഭിക്കുന്നതിനുമുമ്പ് ഹജ്ജ്, ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന മേഖലകളിലെ മുഴുവൻ ജീവനക്കാരും വാക്സിൻ കുത്തിവെപ്പ് എടുത്തിരിക്കണം.
കുത്തിവെപ്പ് എടുക്കാത്ത തൊഴിലാളികൾ ഓരോ ഏഴു ദിവസത്തെയും കാലാവധിയുള്ള നെഗറ്റിവ് പി.സി.ആർ പരിശോധനഫലം ഹാജരാക്കേണ്ടതുണ്ട്. തീർഥാടകർ മാസ്ക്, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കണം. റമദാനിൽ പരിശോധന ശക്തമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.