ഹ​റ​മു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ബ​ന്ധം

മ​ക്ക: ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ലും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​വ​രും ജീ​വ​ന​ക്കാ​രും കോ​വി​ഡ്​ കു​ത്തി​വെ​പ്പെ​ടു​ത്തി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന് കീ​ഴി​ലെ സു​ര​ക്ഷാ​വി​ഭാ​ഗ​മാ​ണ്​ പ്ര​ധാ​ന ആ​സ്ഥാ​ന​ത്തും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ 'ത​വ​ക്ക​ൽ​ന' ആ​പ്ലി​ക്കേ​ഷ​നി​ലെ ഇ​മ്യൂ​ൺ സ്​​റ്റാ​റ്റ​സ്​ ഉ​റ​പ്പു​വ​രു​ത്താ​നും അ​തി​ല്ലാ​ത്ത​വ​രെ ത​ട​യാ​നും വേ​ണ്ട എ​ല്ലാ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യി ഇ​രു​ഹ​റം കാ​ര്യാ​ല​യ സു​ര​ക്ഷ വി​ഭാ​ഗം മേ​ധാ​വി ഫാ​ഇ​സ്​ അ​ൽ​ഹാ​രി​സി പ​റ​ഞ്ഞു. മു​ഴു​വ​നാ​ളു​ക​ളും ആ​രോ​ഗ്യ​മു​ൻ​ക​രു​ത​ൽ പാ​ലി​ച്ചി​രി​ക്ക​ണം.

ഹ​റ​മി​നു​ള്ളി​ലും പു​റ​ത്ത്​ മു​റ്റ​ങ്ങ​ളി​ലും ആ​രോ​ഗ്യ​മു​ൻ​ക​രു​ത​ൽ പ​രി​​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ, കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ കി​സ്​​വ കോം​പ്ല​ക്​​സ്, അ​ൽ​ഹ​റ​മൈ​ൻ എ​ക്​​സി​ബി​ഷ​ൻ കെ​ട്ടി​ടം, ഹ​റം ലൈ​ബ്ര​റി തു​ട​ങ്ങി​യ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നും സു​ര​ക്ഷ വി​ഭാ​ഗം മേ​ധാ​വി പ​റ​ഞ്ഞു.

News Summary - Vaccination is mandatory to enter Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.