സൗദിയിൽ പിക്കപ്പ് വാൻ ഒട്ടകവുമായി കൂട്ടിയിടിച്ച് ഉത്തർപ്രദേശ് സ്വദേശി മരിച്ചു

റിയാദ്: പിക്കപ്പ് വാൻ ഒട്ടകവുമായി കൂട്ടിയിടിച്ച് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. സൗദി മധ്യ പ്രവിശ്യയിലെ ലൈല അഫ് ലാജിൽനിന്ന് നൂറ് കിലോമീറ്റർ അകലെ അദ്ധാർ റോഡിലുണ്ടായ അപകടത്തിലാണ് ഉത്തർ പ്രദേശ് ജോൺപ്പൂർ സ്വദേശി ശലം ഷാ (34) മരിച്ചത്.

ദീർഘകാലമായി സൗദിയിൽ പ്രവാസിയാണ്. പിതാവ്: ബുല്ലാൻ ഷാ. മാതാവ്: അജിബുൻ. ഭാര്യ: ഗുൽസെറ. മൃതദേഹം സൗദിയിൽ ഖബറടക്കും. നടപടി ക്രമങ്ങളുമായി ലൈല അഫ്ലാജ് കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ്‌ രാജ, സുനി അദ്ധാർ, റഹ്‌മാൻ കൊല്ലം, കെ.കെ. അഷ്‌റഫ്‌ കണ്ണൂർ, മുസ്തഫ മാവറ, സി.എം. നാസർ കൊടുവള്ളി, റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Uttar Pradesh native died after a pickup van collided with a camel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.