ജിദ്ദ: യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) സൗദി ചാപ്റ്റർ സംഘടിപ്പിച്ച സ്പോ ർട്സ് കാർണിവൽ സമാപിച്ചു. ഫൈസലിയ ടെക്നിക്കൽ ഗ്രൗണ്ടിൽ ഹോക്കി, ഫുട്ബാൾ, ബാഡ്മിൻറൺ, മ റ്റു സ്പോർട്സ് ഇനങ്ങൾ എന്നീ മത്സരങ്ങൾ നടന്നു. ബാഡ്മിൻറൺ ഡബിൾസ് ടൂർണമെൻറിൽ ജസീം, ഇസ്മാഇൗൽ സഖ്യത്തിെൻറ അവക്കാഡോ എ ടീം ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അക്തർ -സിനോഫർ സഖ്യം നയിച്ച അവക്കാഡോ ബി ടീമിനെയാണ് ഇവർ തോൽപിച്ചത്. മുൻകാല ബാഡ്മിൻറൺ താരം അബ്ദുൽ നാസർ മത്സരങ്ങൾ നിയന്ത്രിച്ചു. അണ്ടർ 14 വിഭാഗം ഫുട്ബാൾ ടൂർണമെൻറിൽ ജെ.എസ്.സി ക്ലബ് അഞ്ചിനെതിരെ ആറു ഗോളുകൾക്ക് ടീം ടാലൻറ് ടീൻസിനെ തകർത്ത് ചാമ്പ്യന്മാരായി.
മികച്ച ഗോൾ കീപ്പർ അൻസിൽ (മലർവാടി സ്ട്രൈക്കേഴ്സ്), മികച്ച ഡിഫൻഡർ ഹഫീസ് (ജെ.എസ്.സി), മികച്ച ഫോർവേഡർ മുഹമ്മദ് അസീൽ (ടാലൻറ് ടീൻസ്) എന്നിവർ വ്യക്തിഗത അവാർഡുകൾക്ക് അർഹരായി. ടാലൻറ് ടീൻസിെൻറ ഫർഹാൻ ആണ് മാൻ ഓഫ് ദ ടൂർണമെൻറ്. പ്രദർശന ഹോക്കി മത്സരത്തിൽ യു.ടി.എസ്.സി ടീം ജിദ്ദ ഹോക്കി ക്ലബിനെ പരാജയപ്പെടുത്തി. മുഹമ്മദ് അലൈനെ മികച്ച താരമായി തിരഞ്ഞെടുത്തു.
മിന്നത്ത്, ജസീല ഷിഹാദ്, മഞ്ജു ജയ്റാം, ഫാബില, ഷിറ സുനിൽ, രേണു മോൾ, സുനി, അൻസിയ തുടങ്ങിയവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.