മുഹമ്മദ് സുഹൈൽ
ത്വാഇഫ്: 15 വർഷത്തോളമായി ത്വാഇഫ് ബുഖാരിയ്യയിൽ ടെയ്ലറായിരുന്ന ഉത്തർപ്രദേശ് സുൽത്താൻപുർ സ്വദേശി മുഹമ്മദ് സുഹൈലിെൻറ (53) മയ്യിത്ത് ത്വാഇഫിൽ മറവ് ചെയ്തു. ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ പ്രതിനിധിയും ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറുമായ നാലകത്ത് മുഹമ്മദ് സാലിഹിെൻറ നേതൃത്വത്തിൽ ഇബ്രാഹിം ജഫ്ഫാലി ഖബർസ്ഥാനിലാണ് മറവ് ചെയ്തത്.
മൂന്നുവർഷം മുമ്പാണ് സുഹൈൽ അവസാനമായി നാട്ടിൽ പോയി വന്നത്. ത്വാഇഫ് ബുഖാരിയ്യയിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിെൻറ രണ്ടു സഹോദരങ്ങളിലൊരാൾ ഇപ്പോൾ നാട്ടിലാണ്. സുഹൈലിന് ഭാര്യയും മൂന്ന് പെൺകുട്ടികളുൾപ്പെടെ നാലു മക്കളുണ്ട്. മയ്യിത്ത് സംസ്കരണ ചടങ്ങിൽ സഹോദരനും സുഹൃത്തുക്കളുമുൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.