ജിദ്ദ: 27 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഉണ്ണി ഹൈദർ വണ്ടൂരിന് തഹ് ലിയ റെസിഡൻസ് അസോസിയേഷൻ (ട്രാ) യാത്രയയപ്പ് നൽകി. ഫോസാം കമ്പനിയിൽ ദീർഘകാലമായി ജോല ി ചെയ്തിരുന്ന അദ്ദേഹം ‘ട്രാ’യുടെ ജനറൽ സെക്രട്ടറി, ജിദ്ദ കാരാപ്പറമ്പ് മഹല്ല് ഭാരവാഹി, തനിമ തഹ്ലിയ യൂനിറ്റ് അംഗം, ജിദ്ദ പ്രവാസി അംഗം എന്നീ മേഖലകളിൽ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ നിർവഹിച്ചിരുന്നു. പ്രസിഡൻറ് യാഖൂബ് ചെറുകോട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അലി മാളിയക്കൽ, ഹുസൈൻ ചെറുകോട്, നിസാർ കോയക്കുഞ്ഞ്, ആബിദ് ഹുസൈൻ കരുവാരക്കുണ്ട്, ജാഫർ പുളിക്കൽ, അബ്ദുസ്സലാം പെരുമ്പാവൂർ, ഫൈസൽ കണ്ണൂർ, യൂസഫ് ഒലിപ്പുഴ, മുഹമ്മദലി മഞ്ചേരി, അഷ്റഫ് കൊളക്കാടൻ, ശരീഫ് വണ്ടൂർ, ഷാനവാസ് എന്നിവർ ആശംസ നേർന്നു. ട്രായുടെ ഉപഹാര സമർപ്പണം പ്രസിഡൻറ് നിർവഹിച്ചു.
ചടങ്ങിൽ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിെൻറ സമ്മാനം വിതരണം ചെയ്തു. ഗായകരായ മുസ്തഫ മേലാറ്റൂർ, ഷാഹുൽ ഹമീദ് കോട്ടക്കൽ, ശരീഫ് എളങ്കൂർ, അഷ്റഫ് ചെമ്മങ്കടവ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശ അരങ്ങേറി.പുതിയ ജനറൽ സെക്രട്ടറിയായി ഹാരിസ് മുസ്തഫയെ തിരഞ്ഞെടുത്തു ജോ. സെക്രട്ടറി ശംനാസ് പയ്യന്നൂർ സ്വാഗതവും ട്രഷറർ നൗഷാദ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.