ഉംറ: വിദേശ ഏജൻസികളുടെ പ്രവർത്തനം ആരംഭിച്ച​ു

ജിദ്ദ: വിദേശ ഉംറ തീർഥാടകരെ രാജ്യത്ത്​ പുനഃപ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളുടെ മുന്നോടിയായി അംഗീകൃത വിദേശ ഏജൻസികളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഹജ്ജ്​ -ഉംറ മന്ത്രാലയത്തിലെ ഉംറകാര്യ അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി അബ്​ദുറഹ്​മാൻ ശംസ്​ പറഞ്ഞു. 'അൽഅഖ്​ബാരിയ' ചാനലിനോട്​ സംസാരിക്കുകയിരുന്നു അദ്ദേഹം.

അംഗീകൃത ഏജൻസികൾ മുഖേനയായിരിക്കും വിദേശ ഉംറ തീർഥാടകരുടെ ഉംറ ബുക്കിങ്​. വ്യക്തികളായല്ല, സംഘങ്ങളായാണ് തീർഥാടകരെ വരാൻ അനുവദിക്കുക. ഇഅ്​തർമനാ ആപ്​​​ ആഭ്യന്തര തീർഥാടകർക്ക്​ മാത്രമാണെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. തീർഥാടകരെ വഞ്ചിക്കുന്ന വ്യാജ ആപ്പുകൾ, ധാരാളം തെറ്റായ പ്രചാരണങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. അതിനെതിരെ നടപടികൾ സ്വീകരിച്ചു​വരുകയാണെന്നും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.