റിയാദ്: ഉംറ കമ്പനികളുടെ പ്രശ്‌ന പരിഹാരത്തിന് അടിയന്തിര സമിതി രൂപവത്കരിച്ചതായി ഹജ്ജ്^ഉംറ ദേശീയ സമിതി എക്സിക് യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ബിൻ ബാദി പറഞ്ഞു. സൗദിയിലെ ഉംറ സേവന കമ്പനികൾ നഷ്‌ടം നേരിടുന്ന സാഹചര്യത്തിലാണ് ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ച് സത്വര പരിഹാരത്തിന് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയം ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ കാരണം ഉംറ സേവന കമ്പനികൾ നഷ്‌ടം നേരിടുകയാണെന്ന് വിവിധ വേദികളിൽ നിന്ന് പരാതി ഉയർന്നിരുന്നു. സൗദിയിലെ കമ്പനികൾക്ക് വിദേശത്ത് ഏജൻസികളെ നിയമിക്കണമെന്നത് ഈ നിബന്ധനകളിൽ ഉൾപ്പെടുന്നതാണ്. പുതിയ നിബന്ധനകളെ തുടർന്ന് സാമ്പത്തിക നഷ്‌ടം കാരണം പല കമ്പനികളും രംഗം വിടേണ്ട സാഹചര്യമാണുള്ളതെന്നും മുഹമ്മദ് ബിൻ ബാദി വിശദീകരിച്ചു. ഈ സാഹചര്യം പരിഗണിച്ചാണ് പ്രശ്‌ന പരിഹാരത്തിന് അടിയന്തിര സമിതി രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.