Posted On
date_range Updated On
date_range മലപ്പുറം സ്വദേശിയായ ഉംറ തീർഥാടകൻ മക്കയിൽ മരിച്ചു
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. എടപ്പാൾ പെരുമ്പറമ്പ്, വൈദ്യർ പടിയിൽ താമസിക്കുന്ന മരയങ്ങാട്ട് കുഞ്ഞാപ്പുട്ടി (63) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു മരണം. കഴിഞ്ഞ മാസം 30ന് ഭാര്യാസമേതം സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു.
ഉംറയും മദീന സന്ദർശനവും കഴിഞ് ചൊവ്വാഴ്ച മദീനയിൽ നിന്ന് മക്കയിലെത്തിയതായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.