Posted On
date_range Updated On
date_range ഹൃദയാഘാതം; കണ്ണൂർ സ്വദേശിയായ ഉംറ തീർഥാടകൻ ജിദ്ദയിൽ മരിച്ചു
ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു. ഇരിക്കൂർ വളവുപാലം സ്വദേശി ഫാരിജ മൻസിലിൽ കീത്തടത്ത് മുഹമ്മദലി (78) ആണ് മരിച്ചത്. ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ ഇദ്ദേഹം ഹൃദയാഘാതം സംഭവിച്ച് ഒരാഴ്ചയായി ജിദ്ദ മഹ്ജർ കിംഗ് അബ്ദുൽഅസീസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പിതാവ്: ഇബ്രാഹിം കുട്ടി, മാതാവ്: മറിയുമ്മ, ഭാര്യ: വഹീദ, മക്കൾ: മുനവ്വർ (ജുബൈൽ), മുസ്താഖ് (ജിദ്ദ), മുംതാസ്, ഫാരിജ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.