ജിദ്ദ: നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ഉംറ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. നല്ലളം അരീക്കാട് പറമ്പ് സ്വദേശി നൂനിൻറകത്ത് അബ്ദുൽ ഖാദർ (64) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.
മദീന സന്ദർശനം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിനായി മദീനയിൽ നിന്ന് ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ ഹിജ്‌റ റോഡില്‍ വാദി സിതാര എന്ന സ്ഥലത്തുവെച്ചു ഇന്ന് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
ജമീലയാണ് ഭാര്യ. സൗദി റെഡ് ക്രസൻറ് ആംബുലന്‍സ് എത്തി മൃതദേഹം ഖുലൈസ് ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ തന്നെ ഖബറടക്കും. ഗ്രൂപ്പിനൊപ്പം ഇന്ന് ഉച്ചക്ക് രണ്ടര മണിക്കുള്ള ഒമാൻ എയർവേസ് വിമാനത്തിൽ മസ്‌ക്കറ്റ് വഴി നാട്ടിലേക്ക് മടങ്ങാനിരുന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.