???????? ???? ?????? ?????????

ഉംറ യാത്രികരുടെ പാസ്പോർട്ട് കാണാതായ സംഭവം: ഇന്ത്യക്കാരെല്ലാം കുവൈത്തിൽ തിരിച്ചെത്തി

ജിദ്ദ: പാസ്പോർട്ട് കാണാതായി മക്കയിൽ കുടുങ്ങിപ്പോയ കുവൈത്തിൽ നിന്നുള്ള ഉംറ തീർഥാടകസംഘത്തിലെ മുഴുവൻ ഇന്ത്യ ാക്കാരും തിരിച്ചുപോയി. മലയാളികൾ ഉൾപ്പെടെ 52 തീർഥാടകരുടെ പാസ്പോർട്ടുകളാണ് മക്കയിലെത്തിയ ശേഷം കാണാതായത്. ഇത് മ ൂലം മക്കയിൽ കുടുങ്ങികിടക്കുകയായിരുന്നു 43 ഇന്ത്യക്കാരാണ് കുവൈത്തിലേക്ക് തിരിച്ചുപോയത്.

ചൊവ്വാഴ്ച രാവില െ ആറോടെ ഇവർ കുവൈത്തിലെ തങ്ങളുടെ താമസസ്ഥലങ്ങളിലെത്തിയെന്ന് വിവരം ലഭിച്ചു. അതേസമയം ഇവരോടൊപ്പം പോയ മറ്റ് രാജ്യക്കാരായ എട്ട് പേരെ സൗദി അതിർത്തി ചെക്ക് പോസ്റ്റിൽ തടഞ്ഞ് തിരിച്ചയച്ചു.

ഈ മാസം നാലിന് കുവൈത്തിൽ നിന്ന് സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ബസ് മാർഗം മക്കയിലെത്തിയ വിവിധ രാജ്യക്കാർ ഉൾപ്പെടുന്ന സംഘത്തി​​​​​െൻറ പാസ്പോർട്ടുകളാണ് കാണാതായത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഇൗജിപ്ത് എന്നീ രാജ്യക്കാരുൾപ്പെട്ട സംഘത്തിൽ ഭൂരിപക്ഷവും കുടുംബങ്ങളായിരുന്നു. 43 ഇന്ത്യക്കാരിൽ 21 പേരായിരുന്നു മലയാളികൾ. പാക്കിസ്താനികളിൽ ഒരാൾക്ക് പകരം പാസ്പോർട്ട് കിട്ടാത്തതിനാൽ അയാൾ മക്കയിൽ തന്നെ തങ്ങുകയാണ്.

സംഘത്തിൽ അഞ്ച് ഈജിപ്തുകാരാണുണ്ടായിരുന്നത്. മൂന്ന് േപർ ബംഗ്ലാദേശികളുമായിരുന്നു. ഇൗ എട്ടുപേർക്കാണ് തിങ്കളാഴ്ച സൗദി അതിർത്തിവരെ പോയി മടങ്ങേണ്ടിവന്നത്. മതിയായ രേഖകളില്ലാത്തതിനാലാണ് ഇവരുടെ മടക്കയാത്ര തടസ്സപ്പെട്ടത്. അവരെ പിന്നീട് മക്കയിലേക്ക് തിരികെ കൊണ്ടുവന്നു.

ഇവരെ മടക്കിയയച്ച ശേഷമാണ് സംഘത്തിലെ 43 ഇന്ത്യാക്കാരെ കുവൈത്തിലേക്ക് കടത്തിവിട്ടത്. ഇൗജിപ്തുകാർക്കും ബംഗ്ലാദേശികൾക്കും ഇനി കുവൈത്തിലേക്ക് മടങ്ങാനാവില്ലെന്ന് അറിയുന്നു. അവരവരുടെ നാടുകളിലേക്ക് പോകേണ്ടിവരും. സംഘം മക്കയിൽ താമസിച്ച ഹോട്ടലിലെ റിസപ്ഷനിൽ ഏൽപിച്ച പാസ്പോർട്ടുകളാണ് കാണായത്.

ബസ് ഡ്രൈവർ ഇവരുടെ പാസ്പോർട്ടുകൾ വാങ്ങി ഒരു കവറിലിട്ട് റിസപ്ഷനിൽ സൂക്ഷിക്കാൻ ഏൽപിക്കുകയായിരുന്നത്രെ. ശുചീകരണ തൊഴിലാളികൾ അതറിയാതെ മാലിന്യപ്പെട്ടിയിൽ ഇട്ടാണ് നഷ്ടപ്പെടാനിടയായത്. മദീന സന്ദർശനം കഴിഞ്ഞാണ് സംഘം മടങ്ങിയത്.

മൂന്നാഴ്ചയിലേറെ മക്കയിൽ കുടുങ്ങിപ്പോയ സംഘത്തിന് ആവശ്യമായ ഭക്ഷണം എത്തിക്കാനും ആവശ്യമായ രേഖകൾ ശരിയാക്കാനും മക്കയിലെയും ജിദ്ദയിലേയും സാമൂഹിക പ്രവർത്തകരും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഏറെ സഹായങ്ങളാണ് ചെയ്തതെന്ന് ഗ്രൂപ്പിലുണ്ടായിരുന്നവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - Umra Pilgrimage Indians Return to Kuwait -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.