ബുറൈദ: പിണറായി സർക്കാറിെൻറ ദുർഭരണം അവസാനിപ്പിക്കാനുള്ള അനുകൂലമായ ജനവിധി ഉണ്ടാകണമെന്ന് ബുറൈദയിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു.
മദ്യത്തിലും മയക്കുമരുന്നിലും നാടിനെ മുക്കിയും, മതത്തിെൻറ പേരിൽ കേരളത്തെ വർഗീയമായി ഭിന്നിപ്പിച്ചും ബി.ജെ.പിയുമായും തീവ്ര വർഗീയ സംഘടനകളുമായും വരെ കൂട്ടുകെട്ടുണ്ടാക്കി 10 വർഷം കൊണ്ട് കേരളത്തെ പിന്നോട്ടടിച്ച സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഫൈസൽ ആലത്തൂർ പറഞ്ഞു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻജി. ബഷീർ മുഖ്യപ്രഭാഷണം നടത്തി.
പ്രവാസികളെ അവഗണിച്ച ഇടത് സർക്കാറിനെതിരെ വോട്ടിലൂടെ പ്രതികരിക്കാൻ പ്രവാസി കുടുംബങ്ങൾ തയാറാകണമെന്നും യു.ഡി.എഫിനെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും പ്രസംഗകർ ആവശ്യപ്പെട്ടു. യു.ഡി.എഫ് പ്രവർത്തകരും നിരവധി പ്രവാസി കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു. സി.പി.എം വിട്ട് ഒ.ഐ.സി.സി അംഗത്വമെടുത്ത ജാബിർ കൊല്ലത്തെ ഒ.ഐ.സി.സി ആക്ടിങ് പ്രസിഡൻറ് അബ്ദുറഹ്മാൻ കാപ്പാട് ഷാൾ അണിയിച്ചു. സജി ജോബ് തോമസ് (ഒ.ഐ.സി.സി), ജംഷീർ (കെ.എം.സി.സി), ബഷീർ ബാജി, നവാസ് പള്ളിമുക്ക്, സുധീർ കായംകുളം, അമീസ് സലാഹി, നൗഫൽ പാലേരി എന്നിവർ സംസാരിച്ചു. കെ.എം.സി.സി ബുറൈദ ജനറൽ സെക്രട്ടറി ബഷീർ വെള്ളില സ്വാഗതവും ഒ.ഐ.സി.സി ജനറൽ സെക്രട്ടറി പി.പി.എം. അഷറഫ് കോഴിക്കോട് നന്ദിയും പറഞ്ഞു. കൺവെൻഷനുശേഷം നടന്ന ഗാനസന്ധ്യക്ക് സുധീർ കായംകുളം, ലക്ഷ്മി, ഉവൈസ് കൊടുവള്ളി, സജി ജോബ് തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.