ദുബൈ: അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയോ ജോലിയ്ക്ക് നിയമിക്കുകയോ ചെയ്യുന്ന വർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻ ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ എമിഗ്രേഷൻ) അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരക്കാരെ സം രക്ഷിക്കുന്നവർക്ക് 100,000 ദിർഹം പിഴ ചുമത്തും. അനധികൃത താമസക്കാർക്ക് അവരുടെ താമസ,കുടിയേറ്റ രേഖകൾ ശരിയാകാനും, പിഴയോ, -മറ്റ് ശിക്ഷകളോ കൂടാതെ വിസ സ്റ്റാറ്റസ് ശരിയാകാനുമായി കഴിഞ്ഞ വർഷം പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. കാരുണ്യവർഷമായി രാജ്യം ആചരിച്ച സായിദ് വർഷത്തിെൻറ ഭാഗമായിരുന്നു പൊതുമാപ്പ്. കഴിഞ്ഞ വർഷം ആഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീണ്ടു.
എന്നിട്ടും പൊതുമാപ്പിെൻറ അവസരം ഉപയോഗപ്പെടുത്താതെ ഇവിടെ തങ്ങുന്നവർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അധിക്യതർ വ്യക്തമാക്കി. രാജ്യത്തിെൻറ നിയമവ്യവസ്ഥകൾ അംഗീകരിക്കാതെ ഇവിടെ തങ്ങുന്നത് ദുബൈ എമിഗ്രേഷൻ ഏറെ ഗൗരവമായാണ് കാണുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈയിൽ പൊതുമാപ്പിെൻറ പ്രയോജനം ലഭിച്ചത് 105809 പേർക്കാണെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. ഇതിൽ 1,212 പേർ യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന രാജ്യത്തിൽ നിന്നുള്ളവരാണ്, പൊതുമാപ്പ് കാലയളവിൽ ദുൈബയിൽ 13,843 പേർ അവരുടെ വിസ സ്റ്റാറ്റസ് മാറ്റി,18,530 വിസ പുതുക്കുകയും 6,288 ആളുകൾക്ക് പുതിയ റെസിഡൻസി വിസ ലഭിക്കുകയും ചെയ്തു.
അതേസമയം തന്നെ ദുബൈയിൽ നിന്ന് പൊതുമാപ്പ് നടപടി പൂർത്തിയാക്കി രാജ്യം വിട്ടവർ 30,387 പേരാണ്. ഈ സമയത്ത് പുതിയ ജോലി തേടുന്ന ആളുകൾക്ക് 35,549 തൊഴിൽ അന്വേഷക വിസകളും അനുവദിച്ചു നൽകുകയും ചെയ്തുയെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി വ്യക്തമാക്കി. ‘താമസ രേഖകൾ ശരിയാക്കി ജീവിതം സുരക്ഷിതമാക്കു’ എന്ന സന്ദേശത്തിലാണ് കഴിഞ്ഞ വർഷം പൊതുമാപ്പ് രാജ്യത്ത് നിൽവിലുണ്ടായിരുന്നത്. ഈ സമയത്ത് ദുൈബയിലെ പൊതുമാപ്പ് കേന്ദ്രമായ അൽ അവീറിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കഴിഞ്ഞ കാലങ്ങളിലെ പൊതുമാപ്പിൽ നിന്ന് വ്യത്യസ്തമായി രാജ്യം വിട്ടുപോയവർക്ക് വീണ്ടും യു.എ.ഇയിലേക്ക് തിരിച്ചുവരാനുള്ള അവസരവും രാജ്യം നൽകിയിരുന്നു. എന്നാൽ അനധികൃതമായി യു.എ.ഇയിലേക്ക് കടന്നവർക്ക് രണ്ട് വർഷത്തിന് ശേഷം മാത്രമെ രാജ്യത്തേക്ക് വരാൻ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.