ജിേ​ൻ​റാ തോ​മ​സ്

യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ദൃ​ശ്യ​വ​ത്ക​രി​ക്കാ​നാ​ണ് സി​നി​മ​യി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത് -ജി​േ​ൻ​റാ തോ​മ​സ്

ദ​മ്മാം: ക​ഠി​ന​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ​യും സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​ക്കാ​നാ​ണ് താ​ൻ എ​പ്പോ​ഴും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് യു​വ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ജി​േ​ൻ​റാ തോ​മ​സ്. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ലെ ച​ക്കി​ട്ട​പാ​റ എ​ന്ന മ​ല​യോ​ര ഗ്രാ​മ​ത്തി​ൽ നി​ന്ന് സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​ട​ന്നു ക​യ​റി​യ അ​ദ്ദേ​ഹം, സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ അ​ഹ്സ​യി​ലു​ള്ള വ​സ​തി​യി​ലി​രു​ന്ന് ‘ഗ​ൾ​ഫ് മാ​ധ്യ​മ’​ത്തോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട​ക ര​ച​ന​യി​ലൂ​ടെ​യും അ​ധ്യാ​പ​ന​ത്തി​ലൂ​ടെ​യും ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യ ജി​േ​ൻ​റാ തോ​മ​സ്, വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സി​നി​മ അ​നു​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ന്ന് മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ​നാ​യ യു​വ സം​വി​ധാ​യ​ക നി​ര​യി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​ന്ന​ത്.

ജാ​തി രാ​ഷ്​​ട്രീ​യ​വും നി​റ​ത്തി​െൻറ പേ​രി​ലു​ള്ള വി​വേ​ച​ന​ങ്ങ​ളും തു​റ​ന്നു​കാ​ട്ടു​ന്ന അ​ദ്ദേ​ഹ​ത്തി​െൻറ പു​തി​യ ചി​ത്ര​മാ​യ ‘ഇ​രു​നി​റം’ ഇ​തി​നോ​ട​കം ത​ന്നെ നി​രൂ​പ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി ക​ഴി​ഞ്ഞു. ജാ​തി​വി​വേ​ച​ന​ത്തി​നെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ താ​ക്കീ​താ​കു​ന്ന ഈ ​ചി​ത്ര​ത്തി​ന്​ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ അം​ഗീ​കാ​ര​ങ്ങ​ളു​മെ​ത്തി. നാ​ട​ക ഗു​രു സി​ബി നെ​ല്ലി​ക്ക​നി​ൽ​നി​ന്ന് ല​ഭി​ച്ച പാ​ഠ​ങ്ങ​ളാ​ണ് ജി​േ​ൻ​റാ​യു​ടെ സി​നി​മ മോ​ഹ​ങ്ങ​ൾ​ക്ക് അ​ടി​ത്ത​റ പാ​കി​യ​ത്. പ്ല​സ് ടു ​പ​ഠ​ന​ത്തി​ന് ശേ​ഷം പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സി​ബി മ​ല​യി​ലി​െൻറ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് അ​ദ്ദേ​ഹം സി​നി​മ​യു​ടെ സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ച്ചു. തി​ര​ക്ക​ഥ, എ​ഡി​റ്റി​ങ്, ശ​ബ്​​ദ​ലേ​ഖ​നം തു​ട​ങ്ങി സി​നി​മ​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളും സ്വാ​യ​ത്ത​മാ​ക്കി​യ ശേ​ഷം അ​രു​ൺ നാ​ഥി​ന് കീ​ഴി​ൽ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും ഡോ​ക്യു​മെൻറ​റി​ക​ളി​ലും അ​സി​സ്​​റ്റ​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.

പി​ന്നീ​ട് പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ലി​യോ ത​ദേ​വൂ​സി​നൊ​പ്പം അ​സി. ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​മാ​ണ് ജി​േ​ൻ​റാ​യു​ടെ ക​രി​യ​റി​ലെ വ​ഴി​ത്തി​രി​വാ​യ​ത്. സം​വി​ധാ​യ​ക​ൻ ഡോ. ​സ​ഖി​ൽ ര​വീ​ന്ദ്ര​െൻറ ജീ​വി​താ​നു​ഭ​വ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ജി​േ​ൻ​റാ തോ​മ​സ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ‘കാ​ട​ക​ലം’ എ​ന്ന ചി​ത്ര​ത്തി​ന് സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. ഒ​രു ആ​ദി​വാ​സി ബാ​ല​െൻറ ജീ​വി​തം പ്ര​മേ​യ​മാ​ക്കി​യ ഈ ​ചി​ത്ര​ത്തി​െൻറ ര​ച​ന​യ്ക്കാ​യി നി​ര​വ​ധി ആ​ദി​വാ​സി ഊ​രു​ക​ളി​ൽ അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ‘കാ​ട​ക​ലം’ ആ​മ​സോ​ൺ പ്രൈം ​യു.​എ​സ്.​എ, യു.​കെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​ണ് റി​ലീ​സ് ചെ​യ്ത​ത്. ജി​േ​ൻ​റാ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്​​ത ചി​ത്ര​മാ​യ ‘ഇ​രു​നി​റം’, ഫാ​ദ​ർ ജോ​ജോ മ​ണി​മ​ല ഒ​രു പെ​ൺ​കു​ട്ടി​യു​ടെ സ്കൂ​ൾ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വെ​ച്ച യ​ഥാ​ർ​ത്ഥ അ​നു​ഭ​വ ക​ഥ​യി​ൽ നി​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​താ​ണ്. വി​ഷ്ണു കെ. ​മോ​ഹ​െൻറ തി​ര​ക്ക​ഥ​യി​ൽ മാ​ലോ​ള പ്രൊ​ഡ​ക്ഷ​ൻ​സി​െൻറ ബാ​ന​റി​ൽ സി​ജി മാ​ലോ​ള നി​ർ​മി​ച്ച ഈ ​ചി​ത്രം സ​മൂ​ഹ​ത്തി​ലെ പൊ​ള്ളു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

സി​നി​മ​യു​ടെ നി​ർ​മാ​ണ പ്ര​ക്രി​യ​യി​ൽ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന സം​വി​ധാ​യ​ക​നാ​ണ് താ​നെ​ന്ന് ജി​േ​ൻ​റാ വ്യ​ക്ത​മാ​ക്കു​ന്നു. ബ​ജ​റ്റ് പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ക്രി​യേ​റ്റി​വി​റ്റി​യി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​തെ മി​ക​ച്ച ക​ലാ​സൃ​ഷ്​​ടി ഒ​രു​ക്കാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​ത്. ക​ഥ കേ​ട്ട് ഒ​രു നി​ർ​മാ​താ​വ് ത​ന്നി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശ്വാ​സ​മാ​ണ് ഒ​രു സം​വി​ധാ​യ​ക​ന് ല​ഭി​ക്കാ​വു​ന്ന ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മെ​ന്ന് അ​ദ്ദേ​ഹം ക​രു​തു​ന്നു. മി​ക​ച്ച അ​ക്കാ​ദ​മി​ക് അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടു​ന്ന ചെ​റി​യ സി​നി​മ​ക​ൾ​ക്കും തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന സൗ​ക​ര്യം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​െൻറ പ​ക്ഷം. ഒ.​ടി.​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ലി​യ അ​വ​സ​ര​ങ്ങ​ളാ​ണ് തു​റ​ന്നു ന​ൽ​കു​ന്ന​ത്. പ​ത്മ​രാ​ജ​ൻ, ഭ​ര​ത​ൻ തു​ട​ങ്ങി​യ മ​ഹാ​ര​ഥ​ന്മാ​രെ​യും ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രെ​യും കൊ​റി​യ​ൻ സം​വി​ധാ​യ​ക​നാ​യ കിം ​കി ഡു​ക്കി​നെ​യും ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന ജി​േ​ൻ​റാ തോ​മ​സ്, മ​നു​ഷ്യ​പ​ക്ഷ​ത്തു​നി​ന്ന് സം​സാ​രി​ക്കു​ന്ന റി​യ​ലി​സ്​​റ്റി​ക് സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്ത് ത​െൻറ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. അ​ൽ അ​ഹ്സ​യി​ൽ ന​ഴ്സ് ആ​യി ജോ​ലി ചെ​യ്യു​ന്ന ഭാ​ര്യ ജീ​തു​വും അ​ദ്ദേ​ഹ​ത്തി​െൻറ ക​ലാ​ജീ​വി​ത​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

Tags:    
News Summary - Trying to visualize realities through cinema - Genra Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.