ജിദ്ദ: ഡൊണാൾഡ് ട്രംപിെൻറ സൗദി സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ഉൗഷ്മളമാക്കുന്നതോടൊപ്പം മുസ്ലീംലോകത്ത് നിലനിൽക്കുന്ന ‘ട്രംപ് ഭീതി’ ഇല്ലാതാവുമെന്നും വിലയിരുത്തൽ. അമേരിക്കന്‍ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് ഇൗ മാസം അവസാനം സൗദി സന്ദര്‍ശിക്കുമെന്ന് അദ്ദേഹം തന്നെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം റിയാദിലെത്തിയ യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സൗദി അധികൃതരുമായി ട്രംപിെൻറ സൗദി സന്ദർശനത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡൻറായി ചുമതലയേറ്റതിന് ശേഷം ട്രംപ് നടത്തുന്ന പ്രഥമ വിദേശ സന്ദര്‍ശനം തുടങ്ങുന്നത് സൗദിയിൽ നിന്നാണ് എന്നാണ് റിപ്പോർട്ട്. ട്രംപ് യുഗത്തെ കുറിച്ച മുൻവിധികൾ മാറ്റിമറിക്കുന്ന സന്ദർശനമാവുമിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. സൗദി അറേബ്യ വളരെ താൽപര്യത്തോട് കൂടിയാണ് ട്രംപിനെ വരവേൽക്കാനൊരുങ്ങുന്നത്. കഴിഞ്ഞ മാർച്ചിൽ വാഷിംങ്ടണില്‍ സന്ദര്‍ശനം നടത്തിയ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒബാമ ഭരണത്തിെൻറ അവസാന കാലത്ത് അകല്‍ച്ചയിലായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ട്രംപിെൻറ സന്ദര്‍ശനത്തോടെ ശക്തമാകുമെന്ന് അന്ന് തന്നെ വിലയിരുത്തപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം മേഖലയിലെ പ്രധാന സുരക്ഷ, രാഷ്ട്രീയ വിഷയങ്ങളും ട്രംപിെൻറ സൗദി സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐ.എസ് ഭീകരതെ ഇല്ലാതാക്കലും യമന്‍, സിറിയ പ്രശ്ന പരിഹാരവും പ്രധാന അജണ്ടയാവും. അതോടൊപ്പം അറബ് -ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തലും ട്രംപിെൻറ സന്ദര്‍ശന ലക്ഷ്യമാണ്.തീവ്രവാദത്തിനെതിരായ ഇരു രാജ്യങ്ങളുടെയും പോരാട്ടം ശക്തിപ്പെടുത്തുന്നതാവും ട്രംപിെൻറ സന്ദര്‍ശനമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ പ്രതികരിച്ചിട്ടുണ്ട്. ട്രംപിെൻറ സൗദി സന്ദര്‍ശനം ഇരു രാജ്യങ്ങളും തമിലുള്ള ബന്ധത്തില്‍ വലിയ വഴിത്തിരിവാകും. അതോടൊപ്പം മേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ക്ക് സന്ദര്‍ശനം സഹായകരമാവും എന്നാണ് സൗദിയുടെ വിലയിരുത്തൽ. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്ക നല്ല ബന്ധം ആഗ്രഹിക്കുന്നതിനാല്‍ അറബ്-ഗള്‍ഫ് രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന പ്രത്യക ഉച്ചകോടിയും അമേരിക്കന്‍ പ്രസിഡൻറിെൻറ സാന്നിധ്യത്തില്‍ നടക്കാനും സാധ്യതയുണ്ട്. സൗദി സന്ദര്‍ശനത്തിന് ശേഷം ഇസ്രായേല്‍ കൂടി അമേരിക്കന്‍ പ്രസിഡൻറ് സന്ദര്‍ശിക്കുമെന്നാണ് റിപ്പോർട്ട്. അതേ സമയം സന്ദര്‍ശനം റിയാദിലേക്കാണോ ജിദ്ദയിലേക്കാണോ എന്ന് വ്യക്തമല്ല. സൽമാൻ രാജാവ് വേനലവധിയും റമദാനും ചെലവഴിക്കാൻ ജിദ്ദയിലെ കൊട്ടാരത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.