വാഷിങ്ടൺ: സൗദി അറേബ്യയുമായുള്ളത് മഹത്തായ സൗഹൃദമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. എക്കാലത്തെയും മികച്ച നിലയിലാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴെന്നും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ ഒാവൽ ഒാഫീസിൽ സ്വീകരിക്കവേ അദ്ദേഹം പറഞ്ഞു.
വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ താനും അമീർ മുഹമ്മദും നല്ല സുഹൃത്തുക്കളായിയെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിൽ ആഴമേറിയ ബന്ധമാണുള്ളതെന്ന് അമീർ മുഹമ്മദ് പ്രതികരിച്ചു. ഇരുരാജ്യങ്ങൾക്കും ഒന്നിച്ച് നിരവധി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും മറികടക്കാനുമാകും.
മൂന്നാഴ്ചയിലേറെ നീളുന്ന അമീർ മുഹമ്മദിെൻറ അമേരിക്കൻ സന്ദർശനത്തിലെ സുപ്രധാന ഭാഗമാണ് ട്രംപുമായുള്ള കൂടിക്കാഴ്ച. ചൊവ്വാഴ്ച പുലർച്ചെയാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. വാഷിങ്ടൺ വിമാനത്താവളത്തിൽ അമേരിക്കയിലെ സൗദി അംബാസഡർ അമീർ ഖാലിദ് ബിൻ സൽമാൻ, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പ്രതിനിധി സീൻ ഒാലിർ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ട്രംപിന് പിന്നാലെ രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ തലത്തിലുള്ള ഉന്നതരുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തും.
ഇറാെൻറ ആണവ നയം, മേഖലയില്‍ പ്രശനങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടല്‍, ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരം, യമനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ദൗത്യം എന്നീ വിഷയങ്ങള്‍ കിരീടാവകാശി ട്രംപുമായി ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു.
ആമസോൺ, ആപ്പിൾ, ഗൂഗ്ളിെൻറ മാതൃസ്ഥാപനമായ ആൽഫബെറ്റ് എന്നിവയുമായുള്ള വ്യാവസായിക ചർച്ചകളും രണ്ടാഴ്ച നീളുന്ന സന്ദർശനത്തിലുണ്ട് ആമസോണിനും ആപ്പിളിനും സൗദി അറേബ്യയിൽ നേരിട്ടുള്ള പ്രവർത്തനാനുമതിക്കാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ആൽഫബെറ്റ് സൗദിയിൽ വിവിധയിടങ്ങളിൽ ഡാറ്റാസെൻററുകൾ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.