റിയാദ്: റിയാദിലേക്ക് വീണ്ടും ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സൽമാൻ രാജാവിനെ ഫോണിൽ വിളിച്ച് എല്ലാ പിന്തുണയും അറിയിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ച ട്രംപ് ഏത് ഭീഷണിയും ചെറുക്കാൻ അമേരിക്ക കൂടെയുണ്ടാവുമെന്ന് ഉറപ്പു നൽകി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഹൂതികൾക്ക് ഇറാൻ സാഹായം നൽകുന്നത് നിയന്ത്രിക്കേണ്ടതിെൻറ ആവശ്യകത ഇരവരും ചർച്ചചെയ്തു. അതേ സമയം യമൻ ജനതക്ക് എല്ലാവിധ പിന്തുണയും സഹായവും ഉറപ്പുവരുത്തുമെന്ന് ഇരു േനതാക്കളും ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.