ദ​മ്മാ​മി​ൽ ന​വ​യു​ഗം വാ​യ​ന​വേ​ദി സം​ഘ​ടി​പ്പി​ച്ച അ​ക്ഷ​ര​സ​ദ​സി​ൽ മ​നോ​ജ്‌ സം​സാ​രി​ക്കു​ന്നു

ദ​മ്മാ​മി​ൽ ന​വ​യു​ഗം വാ​യ​ന​വേ​ദി അ​ക്ഷ​ര​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു

ദ​മ്മാം: സാ​ഹി​ത്യ​സ്നേ​ഹി​ക​ളു​ടെ സം​ഗ​മ​മാ​യി, ന​വ​യു​ഗം വാ​യ​ന​വേ​ദി പ്ര​തി​മാ​സ​പ​രി​പാ​ടി​യാ​യ അ​ക്ഷ​ര​സ​ദ​സി​ന്റെ നാ​ലാ​മ​ത് അ​ധ്യാ​യം ദ​മ്മാ​മി​ൽ അ​ര​ങ്ങേ​റി.​ദ​മ്മാം റോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ, വാ​യ​ന​വേ​ദി പ്ര​സി​ഡ​ന്റ്‌ ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​രി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​ക്ഷ​ര​സ​ദ​സ് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം മ​നോ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​യ​ന​വേ​ദി സെ​ക്ര​ട്ട​റി ബി​നു​കു​ഞ്ഞ് അ​ടു​ത്തി​ടെ വി​ട​വാ​ങ്ങി​യ ക​ല,സാം​സ്ക്കാ​രി​ക, സാ​ഹി​ത്യ പ്ര​തി​ഭ​ക​ളു​ടെ അ​നു​സ്മ​ര​ണ​കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു.

അ​ഞ്ചു പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ളാ​ണ് അ​ക്ഷ​ര​സ​ദ​സ്സി​ൽ വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്. 'ഒ​രി​ക്ക​ൽ' (എ​ൻ.​മോ​ഹ​ന​ൻ) പ്രി​ജി കൊ​ല്ല​വും, 'കി​ശോ​ര രാ​മാ​യ​ണം' (ശ്രീ​നി​ല​യം ര​തീ​ശ​ൻ), ലാ​ലു ദി​വാ​ക​ര​നും, 'ഒ​രു സ​ങ്കീ​ർ​ത്ത​നം പോ​ലെ' (പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ) സൗ​മ്യ മ​നോ​ജുo, 'അ​ർ​ദ്ധ​രാ​ത്രി 12 മ​ണി​ക്ക് ശേ​ഷം' (അ​ഖി​ൽ പി ​ധ​ർ​മ്മ​ജ​ൻ) സ​ജീ​ഷ് പ​ട്ടാ​ഴി​യും, 'ര​ണ്ട് ന​ഗ​ര​ങ്ങ​ളു​ടെ ക​ഥ' (ചാ​ൾ​സ് ഡി​ക്ക​ൻ​സ്) ബെ​ൻ​സി മോ​ഹ​നും പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

പ്ര​ശ​സ്ത​ക​വി മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ 'ഇ​രു​ളി​ന്‍ മ​ഹാ​നി​ദ്ര​യി​ല്‍' എ​ന്ന ക​വി​ത സം​ഗീ​താ​സ​ന്തോ​ഷും, 'വാ​ക്ക്' എ​ന്ന ക​വി​ത ബൈ​ജു ആ​യൂ​രും ആ​ല​പി​ച്ചു. സ​മ​കാ​ലീ​ന ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വാ​യ​ന​ക്കു​ള്ള പ​ങ്കി​നെ കു​റി​ച്ച് ഹു​സൈ​ൻ നി​ല​മേ​ൽ സം​സാ​രി​ച്ചു. ന​വ​യു​ഗ​ത്തി​ന്റെ മു​തി​ർ​ന്ന അം​ഗം ഉ​ണ്ണി പൂ​ചെ​ടി​യി​ൽ, ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വാ​ഹി​ദ് കാ​ര്യ​റ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ഷാ​ലിം എ​ന്നി​വ​ർ അ​ക്ഷ​ര സ​ദ​സി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ലാ​ലു ദി​വാ​ക​ര​ൻ ശ്രീ​നി​ല​യം ര​തീ​ശ​ന്റെ ' കി​ശോ​ര രാ​മാ​യ​ണം എ​ന്ന പു​സ്ത​ക​വും, ബെ​ൻ​സി മോ​ഹ​ൻ അ​മി​ഷി​ന്റെ വി​വി​ധ പു​സ്ത​ക​വും ന​വ​യു​ഗം ലൈ​ബ്ര​റി​യി​ലേ​ക്ക് ന​ൽ​കു​ക​യു​ണ്ടാ​യി. സെ​ക്ര​ട്ട​റി ബി​നു കു​ഞ്ഞും, പ്ര​സി​ഡ​ന്റ്‌ ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​രും പു​സ്ത​ക​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. അ​ക്ഷ​ര സ​ദ​സി​ന്റെ അ​ഞ്ചാം ഭാ​ഗം ന​വം​ബ​ർ 19 വ്യാ​ഴാ​ഴ്ച ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സ​ജീ​ഷ് പ​ട്ടാ​ഴി സ്വാ​ഗ​ത​വും ബി​ജു വ​ർ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Dammam Aksharasadass Book Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.