സർഗവസന്തം വിരിയിച്ച് ജിദ്ദ അക്ഷരം വായനവേദിയുടെ 'നാട്ടുവഴി'
ജിദ്ദ: അക്ഷരം വായനവേദി 'നാട്ടുവഴി' എന്ന പേരിൽ സംഘടിപ്പിച്ച സർഗവസന്തം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. കവിതയും കഥയും ഗാനങ്ങളും പ്രമുഖ കവികളുടെ രചനകളുടെ ആലാപനവുമെല്ലാം കോർത്തിണക്കിയ വേദി പ്രവാസലോകത്ത് മലയാള തനിമയുടെ വീണ്ടെടുപ്പായി മാറി. അരുവി മോങ്ങം, ജസീന ബഷീർ, അമീന ബഷീർ എന്നിവർ ആശയസമ്പുഷ്ടവും കാലികപ്രസക്തവുമായ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
മലയാളത്തിന്റെ പ്രിയ കവികളായ സുഗതകുമാരി, വൈലോപ്പിള്ളി എന്നിവരുടെ ശ്രദ്ധേയമായ കവിതകൾ ആലാപനം ചെയ്ത് അബ്ദുലതീഫ് കരിങ്ങനാടും സി.എച്ച്. ബഷീറും സദസ്സിന് നവ്യാനുഭവമേകി.
അൻവർ വണ്ടൂർ, ശിഹാബ് കരുവാരക്കുണ്ട്, റജിയ വീരാൻ, എം. അഷ്റഫ് എന്നിവർ സ്വന്തമായി രചിച്ച കഥകൾ അവതരിപ്പിച്ചു.
നൗഷാദ് വണ്ടൂർ, സൽജാസ്, സക്കീർ ഹുസൈൻ, ഡോ. മുഹമ്മദ് ഹാരിസ് എന്നിവർ ജനപ്രിയ മലയാള ഗാനങ്ങൾ ആലപിച്ചു. കഥയും കവിതയും സംഗീതവും സമന്വയിപ്പിച്ച 'നാട്ടുവഴി' പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പരിപാടിയായി മാറി. എം. അഷ്റഫ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം ശംനാട് സ്വാഗതവും ലിയാന പ്രാർത്ഥനാഗീതവും ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.