Posted On
date_range Updated On
date_range ട്രക്ക് ഷോപ്പിങ് മാളിന് മുകളിലേക്ക് മറിഞ്ഞ് കത്തി; മൂന്നുപേര്‍ വെന്തുമരിച്ചു
നജ്റാന്‍: നജ്റാന്‍ നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് ട്രക്ക് ഷോപ്പിങ് മാളിന് മുകളിലേക്ക് മറിഞ്ഞ് കത്തി. ട്രക്ക് ഡ്രൈവറും രണ്ട് ജോലിക്കാരും വെന്തുമരിച്ചു. ഒരു ഇന്ത്യക്കാരനും സുഡാൻ പൗരനും പരിക്കേറ്റിട്ടുമുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്‍മഗര്‍റ ജങ്ഷന് സമീപമായിരുന്നു സംഭവം. ടൈല്‍സ് കയറ്റിവരുന്ന ട്രക്ക് പാലത്തിന് മുകളില്‍ നിന്ന് ഇറങ്ങുന്നതിടെ നിയന്ത്രണം വിട്ട് സമീപത്തെ ഷോപ്പിങ് മാളിെൻറ ഭാഗത്തേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നജ്റാന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.