കെ.എൽ 14 റിയാദ് കൂട്ടായ്മയുടെ എച്ച്.എം.ആർ കാസർകോട് സോക്കർ ലീഗ് ടൂർണമെന്റിന്റെ
ട്രോഫി ലോഞ്ചിങ്, ജേഴ്സി പ്രകാശനച്ചടങ്ങ്
റിയാദ്: കെ.എൽ14 റിയാദ് കൂട്ടായ്മയുടെ കീഴിൽ നടത്തുന്ന എച്ച്.എം.ആർ കാസർകോട് സോക്കർ ലീഗ് ടൂർണമെന്റിന്റെ ട്രോഫി ലോഞ്ചിങ്ങും ജേഴ്സി പ്രകാശനവും നടന്നു. റിയാദിലെ മലസ് പെപ്പർ ട്രീ ഹാളിൽ നടന്ന പരിപാടി ഡോ. ഹാഷിം ഉദ്ഘാടനം ചെയ്തു. നെറ്റ് പ്രൊ ട്രേഡിങ് കമ്പനി എം.ഡി ബഷീർ കാലിക്കറ്റ് ജേഴ്സി പ്രകാശനവും യൂനിവേഴ്സൽ ഗ്രൂപ് എം.ഡി. ഡോ. ലത്തീഫ് ഉപ്പള ട്രോഫി ലോഞ്ചിങ്ങും നിർവഹിച്ചു.
പരിപാടിയിൽ 18 വർഷമായി സൈക്കിൾ സവാരിയിലൂടെ ലോകരാജ്യങ്ങൾ സന്ദർശിച്ച് എയ്‌ഡ്‌സ് ബോധവത്കരണം നടത്തുന്ന ഇന്ത്യൻ വംശജൻ സോമൻ ദേബ്നാഥിനും ഒരുവർഷമായി ബജാജ് ചേതക്കിൽ ലോക രാജ്യങ്ങൾ ചുറ്റുന്ന കാസർകോട് സ്വദേശികളായ ബിലാൽ, അഫ്‌സൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഖാദർ ആലംപാടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡി.എം. ജലീൽ, ലത്തീഫ് യൂനിവേഴ്സൽ, ബഷീർ നെറ്റ്പ്രൊ, മുസ്തഫ തന്മിയ, അഷ്‌റഫ് മീപിരി, അബ്ദുല്ല സ്കൈ ട്രാവെൽസ്, ഇഷാഖ് ഇബ്രാഹിം ഫാൽക്കൺ, സകരിയ ഫുഡ് നേഷൻ, സാദത് സഞ്ചാരി, ഷംസുദ്ദീൻ ഉദുമ, നൗഷാദ് മുട്ടം, മുസ്താക്, അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു. യാസർ കോപ്പ പരിപാടി നിയന്ത്രിച്ചു. കമാൽ അറന്തോട് സ്വാഗതവും റഹ്‌മാൻ പള്ളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.