തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ബാലവേദിയുടെയും വനിതാ വിങ്ങിെൻറയും നേതൃത്വത്തിൽ നടന്ന ഫാം ഫെസ്റ്റ്
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) ബാലവേദിയുടെയും വനിതാ വിങ്ങിെൻറയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ഫാം ഫെസ്റ്റ് 2026’ പ്രവാസി മലയാളി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി. വിദ്യാർഥികൾക്കായി ഒരുക്കിയ ചിത്രരചനാ മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കുട്ടികളുടെ മികച്ച പങ്കാളിത്തവും അവരുടെ സൃഷ്ടിപരമായ കഴിവുകളും പരിപാടിയെ ഏറെ മനോഹരമാക്കിയതായി മത്സരത്തിെൻറ വിധികർത്താവായിരുന്ന വിജയ് എസ്. പിള്ള അഭിപ്രായപ്പെട്ടു.
ഗുലാം ഫൈസൽ, ദേവി രഞ്ജു, അരുൺ കുമാർ ഹരീഷ്, അരുൺ കുമാർ എന്നിവരാണ് ചിത്രരചനാ മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്. ക്വിസ് മത്സരങ്ങൾക്ക് ഡോ. സജീവ്, ജമീല ഗുലാം എന്നിവർ നേതൃത്വം നൽകി. ട്രിപ കൾച്ചറൽ ടീമിെൻറ ആഭിമുഖ്യത്തിൽ അരങ്ങേറിയ കലാപരിപാടികളോടെ പരിപാടി സമാപിച്ചു.
മണ്ണറ സുരേഷ് നേതൃത്വം നൽകിയ കലാസന്ധ്യയിൽ രാജി അരുൺ അവതാരകയായി. രക്ഷാധികാരി സലാം, പ്രസിഡൻറ് രഞ്ചു രാജ്, സെക്രട്ടറി അശോക് കുമാർ, ട്രഷറർ ഷിയാസ് എന്നിവർ സംസാരിച്ചു. ബാലവേദി, ലേഡീസ് വിങ് ഭാരവാഹികളായ രുദ്ര രഞ്ജു, അലീസ, മിനി നഹാസ്, റൂണ ഷിയാസ്, ജമീല എന്നിവരും ചടങ്ങിൽ സംസാരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകൾക്ക് ട്രിപ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷാജഹാൻ, നിസാം യൂസഫ്, അരുൺ രവീന്ദ്രൻ, വഹാബ്, ഹസ്കർ, ഷമീം കാട്ടാക്കട, സന്തോഷ്, ഹാജ അഹമ്മദ്, അസീസ് വക്കം, താജ്, ബിനൂപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സൗമ്യ സജീവ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ദേവി രഞ്ജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.