പാകിസ്താനിലെ ട്രെയിൻ ഭീകരാക്രമണം; അപലപിച്ച് സൗദി അറേബ്യ

റിയാദ്: സൗഹൃദ രാജ്യമായ പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ ക്രൂരമായ ട്രെയിൻ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. സൗദി വിദേശകാര്യ മന്ത്രാലയമാണ് രാജ്യത്തി​െൻറ ഔദ്യോഗിക പ്രതിഷേധവും ഖേദവും രേഖപ്പെടുത്തിക്കൊണ്ട് പ്രത്യേക വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

എല്ലാവിധ ഭീകരപ്രവർത്തനങ്ങളെയും തീവ്രവാദ നിലപാടുകളെയും രാജ്യം പൂർണമായും തള്ളിക്കളയുന്നതായി സൗദി അറേബ്യ പ്രസ്താവനയിലൂടെ വീണ്ടും വ്യക്തമാക്കി. പാകിസ്താന്റെയും അവിടുത്തെ സഹോദര ജനതയുടെയും സുരക്ഷയെയും സ്ഥിരതയെയും തകർക്കാനുള്ള ഏതുതരത്തിലുള്ള ശ്രമങ്ങളെയും രാജ്യം ശക്തമായ ഭാഷയിൽ നിരാകരിക്കുന്നതായും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഈ ദാരുണമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പാകിസ്താൻ സർക്കാരിനും അവിടുത്തെ ജനങ്ങൾക്കും സൗദി അറേബ്യ തങ്ങളുടെ ആത്മാർത്ഥമായ അനുശോചനവും ആശ്വാസവും അറിയിച്ചു. അതോടൊപ്പം പാകിസ്താ​െൻറ സുരക്ഷക്കും സമാധാനത്തിനുമുള്ള ആത്മാർത്ഥമായ ആശംസകളും സൗദി അറേബ്യ പ്രസ്താവനയിലൂടെ പങ്കുവെച്ചു.

Tags:    
News Summary - Train terror attack in Pakistan: Saudi Arabia strongly condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.