ഹറമൈൻ ട്രെയിൻ​ 24ന്​ സർവീസ്​ ആരംഭിക്കും

ജിദ്ദ: മക്ക, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ ​െട്രയിൻ ഇൗമാസം 24 ന്​ സർവീസ്​ തുടങ്ങും. മക്ക, ജിദ്ദ, റാബിഗ്​, മദീന എന്നിവിടങ്ങളിലാണ്​ സ്​റ്റേഷനുകളും സ്​റ്റോപ്പും ഉള്ളത്​. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റെയിൽവേ അതോറിറ്റി വൃത്തങ്ങൾ സൂചിപ്പിച്ചു. റെയിൽവേ സ്​റ്റേഷനുകളും ട്രാക്കുകളും ട്രെയിനുകളും മറ്റ്​ സംവിധാനങ്ങളും പൂർണ സജ്ജമാണ്​. ടിക്കറ്റുകൾ ഹറമൈൻ റെയിൽ പ്രോജക്​ട്​ വെബ്​സൈറ്റിൽ ലഭിക്കും. ആദ്യഘട്ടത്തിൽ പ്രതിദിനം എട്ടുസർവീസുകളാകും ഉണ്ടാകുക. ഇൗ വർഷം അവസാനം വരെ ഇതുതുടരും. അടുത്തവർഷം തുടക്കത്തിൽ സർവീസുകൾ 12 ആക്കി ഉയർത്തും. മക്ക^ജിദ്ദ സെക്​ടറിൽ കഴിഞ്ഞയാഴ്​ച ഗതാഗ​ത മന്ത്രി നബീൽ അൽഅമൂദി അന്തിമ പരിശോധന നടത്തിയിരുന്നു.
Tags:    
News Summary - train service-suaid-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.