Posted On
date_range Updated On
date_range മശാഇർ ട്രെയിൻ ടിക്കറ്റ് വിൽപന തുടങ്ങി
ജിദ്ദ: ഹാജിമാർക്ക് മശാഇർ ട്രെയിനുകളിൽ സഞ്ചരിക്കാൻ ടിക്കറ്റ് വിൽപന തുടങ്ങിയതായി മക്ക മേഖല വികസന അതോറിറ്റി അറിയിച്ചു. ഒാൺലൈൻ വഴി ടിക്കറ്റുകൾ കരസ്ഥമാക്കാം. www.mrda.gov.sa എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭ്യമാവുക. അഞ്ച് തരം ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. കടുംചുവപ്പ് ടിക്കറ്റെടുക്കുന്നവർക്ക് മിന 1, മുസ്ദലിഫ 1, അറഫ 1 സ്റ്റേഷനുകളിലേക്കും ഒാറഞ്ച് ടിക്കറ്റ് എടുക്കുന്നവർക്ക് മിന 2, മുസ്ദലിഫ 2, അറഫ 2 സ്റ്റേഷനുകളിലേക്കും നീല ടിക്കറ്റുകാർക്ക് മിന3 മുസ്ദലിഫ3, അറഫ 3 സ്റ്റേഷനുകളിലേക്കും പച്ച ടിക്കറ്റുള്ളവർക്ക് എല്ലാ സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യാം. ട്രെയിനിെൻറ എല്ലാ സുരക്ഷയും ഉറപ്പുവരുത്തിയതായി അതോറിറ്റി വക്താവ് ജലാൽ കാക്കി പറഞ്ഞു. ഇൗ വർഷം മൂന്നര ലക്ഷം ഹാജിമാർക്ക് മശാഇർ രെടയിനിൽ യാത്രാ സൗകര്യം ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.