യാം​ബു​വി​ലെ അ​ൽ അ​ബ്ബാ​സി മ​റീ​ന ബീ​ച്ചി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്

യാം​ബു: ബോ​ട്ട് സ​വാ​രി​യും ക​ട​ലി​ലെ നീ​ന്ത​ലു​മാ​യി സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​ല്ലാ​സ​ത്തി​െൻറ പു​തി​യ വി​രു​ന്നൊ​രു​ക്കു​ക​യാ​ണ് യാം​ബു​വി​ലെ അ​ൽ അ​ബ്ബാ​സി മ​റീ​ന ബീ​ച്ച്. പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ക​ര​യു​ടെ​യും ക​ട​ലി​െൻറ​യും വ​ശ്യ​മാ​യ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ച്ചും, ചെ​ങ്ക​ട​ലി​െൻറ ന​ടു​വി​ലു​ള്ള നീ​ന്ത​ൽ യാ​ത്ര​യും ബോ​ട്ട് സ​വാ​രി​യും ന​ൽ​കു​ന്ന ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ടു​മാ​ണ് സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​നി​ന്ന് മ​ട​ങ്ങു​ന്ന​ത്.

വ​ർ​ണാ​ഭ​മാ​യ മു​ത്തു​ക​ൾ, ചി​പ്പി​ക​ൾ, പ​വി​ഴ​പ്പു​റ്റു​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ എ​ന്നി​വ നി​റ​ഞ്ഞ ചെ​ങ്ക​ട​ലി​െൻറ അ​ടി​ത്ത​ട്ട് ദൂ​ര​ദ​ർ​ശി​നി​യി​ലൂ​ടെ അ​ടു​ത്തു കാ​ണാ​നു​ള്ള സൗ​ക​ര്യം ബോ​ട്ട് യാ​ത്ര​ക്കി​ടെ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സു​ര​ക്ഷ​യ്ക്ക് അ​തീ​വ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ബോ​ട്ടു​ക​ളി​ൽ ലൈ​ഫ് റിം​ഗു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ല​ഭ്യ​മാ​ണ്.


യാം​ബു അ​ൽ അ​ബ്ബാ​സി മ​റീ​ന ബീ​ച്ചി​ലെ ബോ​ട്ട് സ​വാ​രി കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള വി​വി​ധ കാ​ഴ്ച​ക​ൾ


ബോ​ട്ട് യാ​ത്ര​യും നീ​ന്ത​ലും

ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് ഇ​ന്ത്യ യാം​ബു ചാ​പ്റ്റ​ർ അ​ൽ അ​ബ്ബാ​സി മ​റീ​ന ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ട്ട് യാ​ത്ര​യും ക​ട​ലി​ലെ നീ​ന്ത​ലും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി. ര​ണ്ട് ബോ​ട്ടു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം യു​വാ​ക്ക​ളാ​ണ് ഈ ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യ​ത്. മ​ല​യാ​ളി​ക​ളാ​യ ര​ണ്ട് സ്രാ​ങ്കു​മാ​രാ​ണ് ഈ ​ബോ​ട്ടു​ക​ൾ നി​യ​ന്ത്രി​ച്ചി​രു​ന്ന​ത് എ​ന്ന​ത് യാ​ത്ര​യു​ടെ സ​വി​ശേ​ഷ​ത​യാ​യി.ക​ട​ലി​ലെ ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ത്ത് ബോ​ട്ട് ന​ങ്കൂ​ര​മി​ട്ടാ​ണ് യു​വാ​ക്ക​ൾ​ക്ക് നീ​ന്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. തെ​ളി​ഞ്ഞ നീ​ല​ജ​ല​ത്തി​ൽ വി​വി​ധ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളോ​ടെ നീ​ന്തി​ത്തു​ടി​ച്ച യു​വാ​ക്ക​ളു​ടെ ആ​വേ​ശം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നീ​ന്ത​ൽ പ​ഠി​ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​മെ​ന്നും, ഒ​പ്പം ജ​ല അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​മ്പോ​ൾ സ്വ​യം ര​ക്ഷ​പ്പെ​ടാ​നും മ​റ്റു​ള്ള​വ​രെ ര​ക്ഷി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്നു​മു​ള്ള സ​ന്ദേ​ശം മു​ൻ​നി​ർ​ത്തി​യാ​ണ് യൂ​ത്ത് ഇ​ന്ത്യ ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ൾ സാ​ധ്യ​മാ​കൂ എ​ന്നും, സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ജ​ല​വു​മാ​യു​ള്ള ക​ളി അ​പ​ക​ടം നി​റ​ഞ്ഞ​താ​ണെ​ന്നും നീ​ന്ത​ൽ വി​ദ​ഗ്ദ്ധ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു. യാം​ബു ടൗ​ണി​ൽ നി​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള പു​തി​യ ബീ​ച്ചാ​ണ് അ​ൽ അ​ബ്ബാ​സി മ​റീ​ന. ഇ​വി​ടെ ബോ​ട്ട് നി​യ​ന്ത്രി​ക്കു​ന്ന സ്രാ​ങ്കു​മാ​രി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ളു​മു​ണ്ട്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി മ​ല​യാ​ളി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​ര​നാ​യ മ​ല​പ്പു​റം താ​നൂ​ർ സ്വ​ദേ​ശി ബ​ഷീ​ർ ഒ​റ്റ​യി​ലും അ​ദ്ദേ​ഹ​ത്തി​െൻറ ബ​ന്ധു​വാ​യ ജം​ഷാ​ദു​മാ​ണി​വ​ർ. അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലും അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യു​ള്ള സീ​സ​ണു​ക​ളി​ലും സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ ഒ​ഴു​ക്കാ​ണ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടാ​റു​ള്ള​തെ​ന്ന് സ്രാ​ങ്ക് ബ​ഷീ​ർ ഒ​റ്റ​യി​ൽ പ​റ​ഞ്ഞു.

സ​മ​യ​ക്ര​മ​വും നി​ര​ക്കു​ക​ളും

വി​വി​ധ വ​ലു​പ്പ​ത്തി​ലും ആ​കൃ​തി​യി​ലു​മു​ള്ള ബോ​ട്ടു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ ആ​റ്​ മു​ത​ൽ വൈ​കീ​ട്ട്​ ആ​റ്​ വ​രെ​യാ​ണ് ബോ​ട്ടി​ങ് സൗ​ക​ര്യം. ബോ​ട്ടി​െൻറ വ​ലി​പ്പ​മ​നു​സ​രി​ച്ച് ഒ​രു മ​ണി​ക്കൂ​റി​ന് 300 റി​യാ​ൽ മു​ത​ൽ 700 റി​യാ​ൽ വ​രെ​യാ​ണ് നി​ര​ക്ക്. ഒ​രു ബോ​ട്ടി​ൽ ആ​റ്​ മു​ത​ൽ 10 പേ​ർ​ക്ക് വ​രെ യാ​ത്ര ചെ​യ്യാം. ഇ​തു​കൂ​ടാ​തെ നാ​ല് പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന സ്പീ​ഡ് ബോ​ട്ടു​ക​ളും വാ​ട്ട​ർ സ്കൂ​ട്ട​റു​ക​ളും ബീ​ച്ചി​ൽ ല​ഭ്യ​മാ​ണ്. സ​ഞ്ചാ​രി​ക​ളു​ടെ താ​ല്പ​ര്യ​പ്ര​കാ​രം ഒ​രു മ​ണി​ക്കൂ​ർ മു​ത​ൽ ഒ​രു ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ൽ​ക്കു​ന്ന ട്രി​പ്പു​ക​ൾ വ​രെ മു​ൻ​കൂ​ട്ടി പ്ലാ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. ബോ​ട്ട് യാ​ത്ര​യ്ക്ക് സൗ​ദി കോ​സ്​​റ്റ്​ ഗാ​ർ​ഡി​െൻറ മു​ൻ​കൂ​ർ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ മ​റൈ​ൻ ക​മ്പ​നി ത​ന്നെ നേ​രി​ട്ട് നി​ർ​വ​ഹി​ക്കും. സ​ഞ്ചാ​രി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ താ​മ​സ​രേ​ഖ​ക​ൾ (ഇ​ഖാ​മ) മു​ൻ​കൂ​ട്ടി സ​മ​ർ​പ്പി​ച്ച് യാ​ത്ര ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. യാ​ത്ര തി​രി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് കോ​സ്​​റ്റ്​ ഗാ​ർ​ഡ് രേ​ഖ​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് ബോ​ട്ടു​ക​ൾ​ക്ക് യാ​ത്രാ​നു​മ​തി ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Tourist rush at Al Abbasi Marina Beach in Yanbu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.