ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ അവാമിയയിൽ സാംസ്കാരിക^ വിനോദ സഞ്ചാര വികസന പദ്ധതികൾക്ക് ഗവർണർ അമീർ സൗദ് ബിൻ നായിഫ് ശിലാസ്ഥാപനം നിർവഹിച്ചു. 1 80 000 ചതുരശ്രമീറ്ററിൽ കെട്ടിട സമുച്ചയം, സൂഖ്, കൾച്ചറൽ സെൻറർ തുടങ്ങിയവയാണ് നിർമിക്കുന്നത്. രാജ്യത്തെ എല്ലാ മേഖലയിലും വികസനം എത്തിക്കാനുള്ള സൽമാൻ രാജാവിെൻറ താത്പര്യമാണ് അവാമിയയിലെ പദ്ധതികളിലൂടെ വ്യക്തമാകുന്നതെന്ന് ഗവർണർ പറഞ്ഞു.
സാംസ്കാരിക^വിനോദ സഞ്ചാര വികസനപദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മേഖലയിലെ ജനങ്ങൾക്കും സന്ദർശകർക്കും ഏറെ ഗുണം ചെയ്യുന്നതാണ് പദ്ധതികളെന്നും കിഴക്കൻ പ്രവിശ്യ മേയർ ഫഹദ് അൽ ജുബൈർ പറഞ്ഞു. വ്യത്യസ്ത വലിപ്പത്തിലുള്ള ഏഴ് കെട്ടിടങ്ങളിൽ മൂന്നെണ്ണം സാംസ്കാരിക കേന്ദ്രങ്ങളാണ്. എക്സിബിഷൻ സെൻററും കോൺഫറൻസ് ഹാളും ലൈബ്രറിയും ഇതിൽ പെടും. ഉല്ലാസ കേന്ദ്രം, കുട്ടികളുടെ പാർക്ക്, നടപ്പാതകൾ, കൃത്രിമ ജലധാരകൾ എന്നിവയുമുണ്ട്. ഒരു വർഷം കൊണ്ട് പൂർത്തിയാവുന്നതാണ് പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.