???? ?????? ????? ?????????? ???? ???????? ??? ????? ?????? ????????????? ????????????????? ?????????????????

ടൂറിസം കമീഷൻ 10​ വർഷത്തിനുള്ളിൽ നടത്തിയത്​ ​730 ആ​േഘാഷങ്ങൾ

റിയാദ്​: ഒരു ദശകത്തിനുള്ളിൽ സൗദി വിനോദ സഞ്ചാര രംഗത്ത്​ വൻ കുതിപ്പ്​. ആഭ്യന്തര, വിദേശ സഞ്ചാരികളെ ആകർഷിക്കാൻ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ്​ നാഷനൽ ഹെരിറ്റേജ്​ (എസ്​.സി.ടി.എച്ച്​) നടപ്പാക്കിയ വിനോദ സഞ്ചാര വികസന പദ്ധതികളും ടൂറിസം ആഘോഷ പരിപാടികളും വലിയ നേട്ടമുണ്ടാക്കിയതായാണ്​ റിപ്പോർട്ട്​. 2005 ^ 2016 കാലഘട്ടത്തിൽ 730 ഫെസ്​റ്റിവലുകളാണ്​ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചത്​. ഇൗ പരിപാടികളിൽ 28 ദശലക്ഷം വിനോദസഞ്ചാരികളടക്കം എട്ടരക്കോടി ആളുകൾ സന്ദർശനം നടത്തി. 

ആഘോഷപരിപാടികളിലൂടെ ഇൗ കാലത്ത്​ ലഭിച്ച വരുമാനം 800 കോടി റിയാൽ. കമീഷ​​െൻറ ദശവാർഷിക റിപ്പോർട്ടിലാണ്​ ഇൗ വിവരങ്ങളുള്ളത്​. താൽക്കാലികമായെങ്കിലും നിരവധി തൊഴിലവസരങ്ങൾ സൃഷ്​ടിച്ച്​ പ്ര​േദശവാസികൾക്ക്​ വരുമാനം നേടി കൊടുത്തു. മുനിസിപ്പാലിറ്റികൾക്കും ഇതര സ്ഥാപനങ്ങൾക്കും വൻതോതിലുള്ള വരുമാന വർധനക്കും ടൂറിസം പരിപാടികൾ സഹായിച്ചു. പ്രതിവർഷം 100 ശതകോടി റിയാലി​​െൻറ വിറ്റുവരവുള്ള വ്യവസായമായി ടൂറിസം ആഘോഷങ്ങൾ മാറിയതായും റിപ്പോർട്ട്​ പറയുന്നു. ടൂറിസം ഫെസ്​റ്റിവലുകളും ഇൗവൻറുകളും സംഘടിപ്പിക്കുന്ന ഇൗ വ്യവസായത്തിൽ 200ലേറെ കമ്പനികളാണ്​ നേരിട്ട്​ പങ്കാളിത്തം വഹിക്കുന്നത്​. വർഷത്തിൽ 100 ടൂറിസം ഫെസ്​റ്റിവലുകൾ എന്ന കണക്കിലാണ്​ ഇപ്പോൾ പരിപാടികൾ നടക്കുന്നത്​. ഷോപ്പിങ്​ ഫെസ്​റ്റിവലുകൾ, ഡെസർട്ട്​ സഫാരികൾ, പൈതൃകോത്സവങ്ങൾ, കായിക മേളകൾ, കലാസാംസ്​കാരിക മേളകൾ, കാർഷികോൽപന്ന മേളകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളായാണ്​ ടൂറിസം ഫെസ്​റ്റിവലുകൾ അരങ്ങേറുന്നത്​. ഇൗ വർഷം വേനൽകാലത്ത്​ 113 ആ​േഘാഷപരിപാടികൾക്കാണ്​ രാജ്യം സാക്ഷ്യം വഹിക്കുന്നത്​. 

സാംസ്​കാരികം, പൈതൃകം, കായികം, സാഹസികം, യുവത്വം, പരിസ്ഥിതി, വിനോദം, വ്യാപാരം തുടങ്ങി വിവിധയിനങ്ങളിലായി നടക്കുന്ന മേളകളിലൂടെ 91,000 താൽക്കാലിക തൊഴിലവസരങ്ങളും 125 ലക്ഷം സന്ദർശകരെയുമാണ്​ പ്രതീക്ഷിച്ചിരുന്നത്​. അത്​ ശരിവെക്കുന്നതാണ്​ കണക്കുകളെന്നും റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. 2020ഒാടെ ടൂറിസം ഫെസ്​റ്റിവലുകളുടെ പ്രതവർഷ എണ്ണം 300 ആയി ഉയർത്താനാണ്​ പദ്ധതിയെന്നും ഇൗ വർഷം 70 എണ്ണത്തി​​െൻറ വർധനവാണ്​ ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു. 

Tags:    
News Summary - tourism-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.