ഷൂ​റ ദ്വീ​പി​ലെ ഫോ​ർ സീ​സ​ൺ​സ് റി​സോ​ർ​ട്ട്

ചെ​ങ്ക​ട​ൽ തീ​ര​ത്ത് ടൂ​റി​സം; വ​സ​ന്തം ഷൂ​റ ദ്വീ​പി​ലെ ഫോ​ർ സീ​സ​ൺ​സ് റി​സോ​ർ​ട്ട് ഇ​ന്ന്​ തു​റ​ക്കും

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ റെ​ഡ് സീ ​പ്രോ​ജ​ക്ടി​ന് കീ​ഴി​ലു​ള്ള ഷൂ​റ ദ്വീ​പി​ലെ അ​ത്യാ​ധു​നി​ക ‘ഫോ​ർ സീ​സ​ൺ​സ് റി​സോ​ർ​ട്ട് ആ​ൻ​ഡ്​ റെ​സി​ഡ​ൻ​സ​സ്’ ബു​ധ​നാ​ഴ്ച മു​ത​ൽ അ​തി​ഥി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി അ​റി​യി​ച്ചു. പ്ര​മു​ഖ നി​ക്ഷേ​പ സ്ഥാ​പ​ന​മാ​യ കി​ങ്​​ഡം ഹോ​ൾ​ഡി​ങ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ​ത്തെ സം​യു​ക്ത സം​രം​ഭ​മാ​ണി​ത്. വി​ക​സ​ന-​ആ​ഡം​ബ​ര ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

ഇ​രു ക​മ്പ​നി​ക​ൾ​ക്കും 50 ശ​ത​മാ​നം വീ​തം തു​ല്യ പ​ങ്കാ​ളി​ത്ത​മു​ള്ള ഈ ​ആ​ഡം​ബ​ര റി​സോ​ർ​ട്ടി​െൻറ ആ​കെ നി​ക്ഷേ​പ മൂ​ല്യം 260 കോ​ടി സൗ​ദി റി​യാ​ലാ​ണ്. സൗ​ദി വി​ഷ​ൻ 2030െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി, രാ​ജ്യ​ത്തെ ഹോ​സ്പി​റ്റാ​ലി​റ്റി-​ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ദീ​ർ​ഘ​കാ​ല മൂ​ല​ധ​നം നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള ക​മ്പ​നി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​പ്രോ​ജ​ക്ടി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് കി​ങ്​​ഡം ഹോ​ൾ​ഡി​ങ് ക​മ്പ​നി​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ കി​ങ് ഹോ​ട്ട​ൽ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ സി.​ഇ.​ഒ സ​ർ​മ​ദ് സൂ​ക്ക് പ​റ​ഞ്ഞു. ഷൂ​റ ദ്വീ​പി​െൻറ കി​ഴ​ക്കേ അ​റ്റ​ത്ത്, മൂ​ന്ന് വ​ശ​ങ്ങ​ളും മ​നോ​ഹ​ര​മാ​യ ചെ​ങ്ക​ട​ലി​നാ​ൽ ചു​റ്റ​പ്പെ​ട്ട അ​തീ​വ ആ​ക​ർ​ഷ​ക​മാ​യ ലൊ​ക്കേ​ഷ​നി​ലാ​ണ് ഫോ​ർ സീ​സ​ൺ​സ് റി​സോ​ർ​ട്ട് സ്ഥി​തി ചെ​യ്യു​ന്ന​ത്.

പൂ​ർ​ണ​മാ​യും പു​റം കാ​ഴ്ച​ക​ളി​ലേ​ക്ക് തു​റ​ക്കു​ന്ന 31 ആ​ഡം​ബ​ര വ​സ​തി​ക​ളും, 149 അ​ത്യാ​ധു​നി​ക ഹോ​ട്ട​ൽ മു​റി​ക​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലോ​കോ​ത്ത​ര വി​ഭ​വ​ങ്ങ​ൾ വി​ള​മ്പു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന റെ​സ്​​റ്റാ​റ​ൻ​റു​ക​ൾ, സാ​ഹ​സി​ക പ്രി​യ​ർ​ക്കാ​യി വി​പു​ല​മാ​യ ജ​ല കാ​യി​ക വി​നോ​ദ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും റി​സോ​ർ​ട്ടി​െൻറ സ​വി​ശേ​ഷ​ത​ക​ളാ​ണ്. പൂ​ർ​ണ​മാ​യും പു​ന​രു​പ​യോ​ഗ ഊ​ർ​ജ​ത്തെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ഈ ​റി​സോ​ർ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ക. പ​രി​സ്ഥി​തി ആ​ഘാ​തം പ​ര​മാ​വ​ധി കു​റ​ക്കാ​നാ​യി വി​ക​സി​പ്പി​ച്ച നൂ​ത​ന ജ​ല-​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ളോ​ടെ, സു​സ്ഥി​ര ടൂ​റി​സ​ത്തി​െൻറ ഉ​ന്ന​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ഇ​തി​െൻറ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. നി​ല​വി​ൽ റെ​ഡ് സീ ​ഡെ​സ്​​റ്റി​നേ​ഷ​നി​ൽ 11 പ്ര​മു​ഖ ഹോ​ട്ട​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ന് പു​റ​മെ, വ​രും മാ​സ​ങ്ങ​ളി​ൽ ഷൂ​റ ദ്വീ​പി​ൽ മാ​ത്രം ആ​റ് അ​ന്താ​രാ​ഷ്​​ട്ര റി​സോ​ർ​ട്ടു​ക​ൾ കൂ​ടി അ​തി​ഥി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Tourism on the Red Sea coast; Four Seasons Resort on Shura Island to open today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.