‘തി​ലാ​വ’ അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം ഇ​ന്ന്​

മ​ക്ക: പ്ര​വാ​സ ലോ​ക​ത്തെ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്.) സം​ഘ​ടി​പ്പി​ക്കു​ന്ന 'തി​ലാ​വ-2026' അ​ന്താ​രാ​ഷ്ട്ര ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​െൻറ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തി​െൻറ മ​ഹ​ത്വ​വും പ്രാ​ധാ​ന്യ​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഖു​ർ​ആ​നു​മാ​യു​ള്ള ബ​ന്ധം ഊ​ട്ടി​യു​റ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

മ​ദ്റ​സ, റീ​ജ്യ​ൻ, ചാ​പ്റ്റ​ർ, നാ​ഷ​ന​ൽ എ​ന്നീ നാ​ല് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ മി​ക​ച്ച പ്ര​തി​ഭ​ക​ളാ​ണ് അ​ന്താ​രാ​ഷ്ട്ര ഫൈ​ന​ലി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​ർ​ച്വ​ൽ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കി​ഡ്‌​സ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​ക സൂ​റ​ത്തു​ക​ൾ നേ​ര​ത്തെ ത​ന്നെ നി​ശ്ച​യി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ബ്​​ദ​സൗ​ന്ദ​ര്യ​ത്തി​ന് പു​റ​മെ ത​ജ്‌​വീ​ദ് നി​യ​മ​ങ്ങ​ൾ, മ​ഖ്‌​റ​ജ് (അ​ക്ഷ​ര​ങ്ങ​ളു​ടെ ഉ​ച്ചാ​ര​ണ സ്ഥാ​നം), പാ​രാ​യ​ണ ശൈ​ലി എ​ന്നി​വ​യാ​ണ് വി​ധി​നി​ർ​ണ​യ​ത്തി​ൽ പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ക.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലു​ള്ള പ്ര​മു​ഖ പ​ണ്ഡി​ത​ന്മാ​രും സാം​സ്കാ​രി​ക നേ​താ​ക്ക​ളും മ​ത്സ​ര​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കും. പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി ‘തി​ലാ​വ’ മാ​റി​ക്ക​ഴി​ഞ്ഞ​താ​യി ഐ.​സി.​എ​ഫ്. ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - 'Tilawah' International Quran Recitation Competition begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.